ജയില്‍മേധാവിയുടെ സ്ഥാനമാറ്റം വിഎസ് തടഞ്ഞു
തിരുവനന്തപുരം: മന്ത്രിസഭ പിരിയാന്‍ കാലത്തും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലള്ള അഭിപ്രായഭിന്നത മറനീക്കി.
ജയില്‍മേധാവി സ്ഥാനത്തുനിന്നും എഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ മാറ്റാനുള്ള ഫയലില്‍ ബുധനാഴ്ചയും തീരുമാനമായില്ല. അലക്‌സാണ്ടറിനെ മാറ്റാനുള്ള ആഭ്യന്തരമന്ത്രിയുടെ ശിപാര്‍ശയടങ്ങിയ ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിക്കുകയായിരുന്നു.
സത്യസന്ധതയ്ക്കു പേരുകേട്ട ഉദ്യോഗസ്ഥനെ കാരണം കൂടാതെ തിരക്കിട്ടു മാറ്റേണ്ടതില്ലെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. ഇക്കാര്യം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ ധരിപ്പിച്ചതായാണു സൂചന.
ആര്‍. ബാലകൃഷ്ണപിള്ളയ്ക്കു പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് അലക്‌സാണ്ടര്‍ ജേക്കബ് എടുത്ത നടപടിയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രഹസ്യ മിന്നല്‍ പരിശോധന നടത്തിയതുമാണ് ആഭ്യന്തരവകുപ്പിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.












Click it and Unblock the Notifications