കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയത്തില്‍ മുരളിയ്ക്ക് രണ്ടാമൂഴം

  • By Lakshmi
Google Oneindia Malayalam News

K Muraleedharan
തിരുവനന്തപുരം: എന്തായാലും രണ്ടാം വരവില്‍ തന്റെ ശക്തിപ്രകടിപ്പിക്കാന്‍ കെ. മുരളീധരന് സാധിച്ചു. വട്ടിയൂര്‍ക്കാവില്‍ നിന്നും പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുരളി വിജയിച്ചിരിക്കുന്നത്.

രണ്ടാംവരവില്‍ മുരളിയെ നേരേ പിടിച്ച് സ്ഥാനാര്‍ത്ഥിയാക്കുകയെന്ന നേതൃത്വത്തിന്റെ തീരുമാനത്തിന് പാര്‍ട്ടിയില്‍ ചില എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും മുരളിയ്ക്കു വേണ്ടി വാദിച്ചുനിന്ന നേതാക്കളുടെ വിലയിരുത്തല്‍ ഒട്ടും തെറ്റിയില്ലെന്ന് തെളിയിക്കുന്നതാണ് വട്ടിയൂര്‍ക്കാവിലെ ഫലം.

കോണ്‍്ഗ്രസില്‍ തിരിച്ചെടുത്തപ്പോള്‍ മുരളി സ്ഥാനാര്‍ത്ഥിയാകണമെന്നില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ അദ്ദേഹം മത്സരിക്കണമെന്ന് നാലുപാടുനിന്നും ആവശ്യമുയര്‍ന്നു. അങ്ങനെ ഒടുക്കം അദ്ദേഹം മത്സരിക്കാമെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.

മുരളി കോണ്‍ഗ്രസില്‍ തിരിച്ചെത്തണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച പിതാവും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യരുമായ കെ കരുണാകരന്‍ ഇല്ലെന്നത് മുരളിയുടെയും കുടുംബത്തിന്റെയും എന്തിന് കോണ്‍ഗ്രിസിനാകെ വലിയ ദുഖം തന്നെയായിരിക്കും.

നിലപാടുമാറ്റം കാരണം താറുമാറായിപ്പോയ ഒരു രാഷ്ട്രീയ ജീവിതത്തില്‍ നിന്നാണ് മുരളി വീണ്ടും അധികാരരാഷ്ട്രീയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. ഇനി മുരളി മന്ത്രിയാകമോ എന്നത് മാത്രമാണ് ബാക്കി നില്‍ക്കുന്ന ചോദ്യം.

English summary
Congress leader K Muraleedharan won the assembly poll from Vattiyoorkavu constituency in Thiruvananthapuram district. This is the second turn of murali in Kerala power politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X