കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഗൂര്‍ മറന്ന് ടാറ്റ വീണ്ടും ബംഗാളില്‍

  • By Lakshmi
Google Oneindia Malayalam News

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പുതിയ ബിസിനസ് പദ്ധതികളുമായി ടാറ്റ ഗ്രൂപ്പും ബംഗാളിലേയ്ക്ക്.

മമതയുടെ നേതൃത്വത്തിലുള്ള ജനമുന്നേറ്റത്തെത്തുടര്‍ന്ന് സിംഗൂരിലെ നാനോ കാര്‍ നിര്‍മ്മാണ പ്ലാന്റ് ടാറ്റയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നിരുന്നു. എന്നാല്‍ മമതയുടെ സര്‍ക്കാറില്‍ നിന്നും അനുകൂല മനോഭാവം പ്രതീക്ഷിച്ചുകൊണ്ട് ടാറ്റ ഗ്രൂപ്പ് വീണ്ടും ബംഗാളില്‍ നിക്ഷേപത്തിനെത്തുകയാണ്. ഇത്തവണ രണ്ട് ഹോട്ടല്‍ പദ്ധതികളുമായിട്ടാണ് ടാറ്റ ഗ്രൂപ്പിന്റെ വരവ്.

34വര്‍ഷത്തെ ഇടതുഭരണത്തിന് പൂര്‍ണവിരമാമിട്ടുകൊണ്ട് അധികാരത്തിലേറുന്ന മമത സര്‍ക്കാറില്‍ നിന്നും എല്ലാ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ടാണ് ടാറ്റയുടെ വരവ്. പുതിയ നിക്ഷേപക പദ്ധതികളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് ടാറ്റ ഗ്രൂപ്പ് മമത ബാനര്‍ജിയ്ക്ക് കത്തയച്ചിരുന്നു.

കൊല്‍ക്കത്തയിലെ ഇഎം ബൈപ്പാസിലാണ് ആദ്യ പദ്ധതിയായ താജ് ഗേറ്റ്‌വേ എന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മിക്കുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള താജ് ഹോട്ടല്‍സിന്റെ കൊല്‍ക്കത്തയിലെ രണ്ടാമത്തെ ഹോട്ടലാണ് ഇത്. 110 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഗേറ്റ്‌വേ ഹോട്ടലില്‍ 200 മുറികളുണ്ടാവും.

രാജരത് ന്യൂ ടൗണില്‍ ടാറ്റാ മെഡിക്കല്‍ സെന്ററിന് സമീപമാണ് മറ്റൊരു ഹോട്ടല്‍ പദ്ധതിയായ ജിഞ്ചര്‍ ഹോട്ടല്‍ വിഭാവനം ചെയ്തിരിക്കുന്നത്. ബജറ്റ് ഹോട്ടലായിരിക്കും ഇത്.

English summary
The Tata Group is slowly returning to Bengal where Trinamool Congress is coming to power . It had pulled out of Singur in October 2008. It has two hotel projects lined up in Kolkata over the next two years,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X