മുരളിയുടെ കാര്യത്തില്‍ ദുഖമുണ്ട്: ഉമ്മന്‍ചാണ്ടി

ഇക്കാര്യം ആദ്യം പറഞ്ഞത് താന്‍ തന്നെയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പിന്നീട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഇതേകാര്യം പറഞ്ഞിരുന്നു. ഇവരെ ഒഴിവാക്കിയതിനെക്കുറിച്ച് വി.എം സുധീരന്‍ നടത്തിയ പരാമര്‍ശം തന്റെയും ചെന്നിത്തലയുടെയും പരാമര്‍ശത്തില്‍ നിന്നും വ്യത്യസ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ അംഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള എണ്ണത്തിന്റെ പരിമിതിയാണ് ഇവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനു കാരണം. കരുണാകരനെ അനുകൂലിച്ചവരെ ഒഴിവാക്കിയെന്ന മുരളീധരന്റെ പരാമര്‍ശത്തിന് മറുപടി പറയുന്നില്ല- ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
മന്ത്രിമാരുടെ പട്ടിക ഹൈക്കമാന്റിന് നല്‍കിയ ശേഷം തിരിച്ചെത്തിയപ്പോള്‍ത്തന്നെ ഉമ്മന്‍ചാണ്ടി പലരെയും ഉള്‍പ്പെടുത്താന്‍ കഴിയാത്തില്‍ ദുഖമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ച് കഴിഞ്ഞപ്പോഴും അദ്ദേഹം ഇതേ വാക്കുകള്‍ ആവര്‍ത്തിച്ചിരുന്നു.
മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് കൂടി വിളിക്കാതിരുന്നതോടെയാണ് മുരളി പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് ഗ്രൂപ്പുകളിലെ ഭാഗമാണെന്നാണ് മുരളി ആരോപിച്ചത്. അതേസമയം വിഡി സതീശനെ ഉള്‍പ്പെടുത്താത്തതിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications