മുരശു ചാനലുമായി കലൈഞ്ജര്‍?

2ജി ലൈസന്‍സ് ലഭിച്ച സ്വാന്‍ ടെലികോമിന്റെ ഭാഗമായ ഡിബി റിയല്‍റ്റിയില്‍ നിന്ന് 200 കോടി രൂപ കലൈഞ്ജറിനു ലഭിച്ചുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ കരുണാനിധിയുടെ മകള്‍ കനിമൊഴിയും എംഡി ശരത്കുമാറും റിമാന്‍ഡിലാണ്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ചാനല്‍ ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം.
ഈ സാഹചര്യത്തില്‍ മുരശു എന്ന പേരില്‍ പുതിയ ചാനല്‍ തുടങ്ങാനാണ് ഡിഎംകെയും കരുണാനിധിയും ആലോചിയ്ക്കുന്നത്. ഇതിന്റെ ലോഗോയും ലൈസന്‍സും മറ്റു സാങ്കേതിക പ്രവര്‍ത്തനങ്ങളും ഏതാണ്ട് പൂര്‍ത്തിയായെന്നും പറയപ്പെടുന്നു. ഡിഎംകെ ഇപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ ഉള്ളതിനാല്‍ ചാനലിനുള്ള അനുമതി എളുപ്പത്തില്‍ വാങ്ങിയെടുക്കാന്‍ കഴിയും.
സണ്‍ ടിവിയുടെ ഉടമസ്ഥരായ മാരന്‍ കുടുംബവുമായ തെറ്റിയതിനെ തുടര്‍ന്ന് 2007 സെപ്റ്റംബറിലാണു കലൈഞ്ജര്‍ ടിവി പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീടിത് ഏഴു ചാനലുകളായി വിഭിജിക്കുകയായിരുന്നു. നാനൂറോളം ജീവനക്കാരാണു കലൈഞ്ജര്‍ ടിവിയില്‍ ഉള്ളത്.


Click it and Unblock the Notifications