വിഎസിന്റെ ബന്ധുവിനു ഭൂമിദാനം: ചട്ടലംഘനമെന്ന്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ കാലത്ത് അദ്ദേഹത്തിന്റെ ബന്ധുവിന് 2.33 ഏക്കര്‍ ഭൂമി പതിച്ച് നല്‍കിയത് നിയമവിരുദ്ധമായിട്ടാമെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരമാവധി ഒരേക്കര്‍ പതിച്ച് നല്‍കാന്‍ വ്യവസ്ഥയുള്ളപ്പോള്‍ നിബന്ധനകള്‍ അവഗണിച്ചാണ് ഇത് ചെയ്തത്. ഭൂമിയ്ക്ക വില്പനാവകാശം നല്‍കിയതും ശരിയായ നടപടിയല്ല. ആലപ്പുഴ സ്വദേശിയായ വിമുക്തഭടന്‍ ടി.കെ. സോമന് 2.33 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയത് ചട്ടലംഘനമാണെന്നാണ കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കന്നത്.
അച്ചുതാനന്ദന്റെ മുഖ്യമന്ത്രി പദം അവസാനിയ്ക്കുന്ന കാലഘട്ടത്തിലായിരുന്നു ഭൂമി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉണ്ടായ സമ്മര്‍ദ്ദമണത്രെ ഭൂമി പതിച്ച് നല്‍കാന്‍ കാരണം.
കാസര്‍കോട് കലക്ടര്‍ കെ.എന്‍. സതീശിനു വേണ്ടി ലാന്റ് റവന്യൂ ഡപ്യൂട്ടി കലക്ടര്‍ റവന്യു വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരിയ്ക്കുന്നത്.
സോമന് 1977ല്‍ വിമുക്തഭടന്‍ എന്ന നിലയില്‍ കാസര്‍കോട്ട് മൂന്ന് ഏക്കര്‍ ഭൂമി നല്‍കി. എന്നാല്‍ അദ്ദേഹം ഈ ഭൂമി ഏറ്റെടുത്തില്ല. തുടര്‍ന്ന് 2007 ല്‍ തനിയ്ക്ക് ഭൂമി അനുവദിയ്ക്കണമെന്ന് സോമന്‍ മുഖ്യമന്ത്രിയായിരുന്ന വി എസിന് അപേക്ഷ നല്‍കി. തുടര്‍ന്നായിരുന്നു വീണ്ടും ഭൂമി നല്‍കിയത്.
ഈ ഭൂദാനത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പുതിയ സര്‍ക്കാര്‍ തീരുമാനിച്ചിട്ടിട്ടുണ്ട്. ഭൂമി പതിച്ചുകൊടുത്തതിന്റെ ഫയല്‍ റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫിസിലേക്ക് എത്തിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications