Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: ഒരാഴ്ചയ്ക്കുള്ളില്‍ 4.47കോടിയുടെ നാശനഷ്ടം

തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷത്തില്‍ കേരളത്തിലെ കെടുതി റെക്കോര്‍ഡ് കടക്കുമെന്ന് സൂചന. മഴ തുടങ്ങിയിട്ട് ഒരാഴ്ചമാത്രമേ ആയിട്ടുള്ളുവെങ്കിലും സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിവിധ ജില്ലകളിലായി പന്ത്രണ്ടുപേരാണ് ഇതുവരെ മരിച്ചത്.

വീടുകള്‍ തകര്‍ന്നതും കൃഷിനാശവും എല്ലാം കൂടി 4.47കോടിരൂപയുടെ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ സജ്ജമാക്കിയ പ്രത്യേക കണ്‍ട്രോള്‍ റൂം ആണ് ഇക്കാര്യം അറിയിച്ചത്.

ആലപ്പുഴയില്‍ നാലുപേരും കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകളില്‍ രണ്ടുപേര്‍ വീതവും എറണാകുളത്തും കോഴിക്കോടും ഓരോരുത്തരുമാണു മഴക്കെടുതിയില്‍ മരിച്ചത്.

32 വീടുകള്‍ പൂര്‍ണമായും 739 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏക്കറുകണക്കിനു കൃഷിയിടങ്ങള്‍ നശിച്ചു. കോട്ടയത്തു നാലു ദുരിതാശ്വാസ ക്യാമ്പും ചേര്‍ത്തലയില്‍ രണ്ടു ക്യാമ്പുകളും തുറന്നു. വ്യാഴാഴ്ച വരെ സംസ്ഥാനത്തുണ്ടായ സാമ്പത്തികനഷ്ടം 232.72 ലക്ഷമാണ്. കഴിഞ്ഞ ദിവസം മാത്രം 214.27 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായാണു കണക്ക്.

ഇടുക്കി, ആലപ്പുഴ ജില്ലകളിലാണു മഴ വ്യാപകമായ നാശം വിതച്ചത്. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചെങ്കിലും കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ ആകെ 48,500 രൂപയുടെ നഷ്ടമാണു കണക്കാക്കിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+