ബാര്‍ ലൈസന്‍സ് ടൂറിസം വളര്‍ത്താന്‍: കെ ബാബു
തിരുവനന്തപുരം: ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ടൂറിസം വികസനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. സംസ്ഥാനത്തെ മദ്യനയം മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുകയെന്നത് കേന്ദ്ര നയമാണ്. അതിന്റെ ചുവടുപിടിച്ചാണ് ഇവിടെയും ലൈസന്‍സ് നല്‍കുന്നത്. എന്നാല്‍ ബാറുകള്‍ക്കു നിയന്ത്രണമുണ്ടാകും. നിലവിലുള്ള ബിവറേജസ് കോര്‍പ്പറേഷന്‍ വില്പനശാലകള്‍ പൂട്ടില്ല. ബാര്‍ ഹോട്ടലുകള്‍ക്ക് നിര്‍ബാധം ലൈസന്‍സ് നല്‍കുമെന്നല്ല ഞാ മുമ്പു പറഞ്ഞതിനര്‍ഥം- മന്ത്രി വിശദീകരിച്ചു.
എകൈ്‌സസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ആദ്യയോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യനയം സംബന്ധിച്ച് എല്ലാ മേഖലയിലുള്ളവരുമായും ചര്‍ച്ച നടത്തും. മദ്യവര്‍ജന സമിതിക്കാരുമായും ചര്‍ച്ച ചെയ്തശേഷമാവും മദ്യനയത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. മുന്‍ സര്‍ക്കാരിന്റെ കാലത്തെ അബ്കാരി നയത്തില്‍ നയപരമായ ചില വ്യതിയാനങ്ങള്‍ ഉണ്ടാവും.
മദ്യത്തിന്റെ വ്യാപനം തടയും. ഷാപ്പുകളില്‍ കള്ളല്ലാതെ മറ്റൊന്നും വില്‍ക്കാന്‍ അനുവദിക്കില്ല. നെടുമ്പാശേരി വിമാനത്താവളം, കൊച്ചി തുറമുഖം എന്നിവിടങ്ങളിലൂടെ മയക്കുമരുന്ന് സംസ്ഥാനത്ത് എത്തുന്നെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ എകൈ്‌സസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കൂടുതല്‍ ശക്തിപ്പെടുത്തും.
സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. അമരവിള ചെക്ക്‌പോസ്റ്റിലാണ് തുടക്കം. അടഞ്ഞു കിടക്കുന്ന ഷാപ്പുകള്‍ തുറക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications