കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീഹാര്‍ ജയിലില്‍ ദക്ഷിണേന്ത്യന്‍ വിഭവങ്ങളും

  • By Ajith Babu
Google Oneindia Malayalam News

Tihar Jail
ദില്ലി: ദില്ലിയിലെ തീഹാര്‍ ജയില്‍ മെനുവില്‍ ദക്ഷിണേന്ത്യന്‍ വിഭവങ്ങളും. ജയില്‍വാസികളില്‍ ദക്ഷിണേന്ത്യയില്‍ നിന്നും വിഐപികള്‍ എത്തിയതോടെയാണ് ഈ മാറ്റം. ദോശയും ഇഡലിയും ഉള്‍പ്പെടെയുള്ളവ ജയില്‍ വിഭവപട്ടികയില്‍ എത്തിയിട്ടുണ്ട്.

മുന്‍ കേന്ദ്രമന്ത്രി എ രാജ, ഡിഎംകെ രാജ്യസഭാംഗം കനിമൊഴി ഇവരാണ് തീഹാറിലെ ഏറ്റവും പുതിയ ദക്ഷിണേന്ത്യന്‍ വിഐപികള്‍. ദക്ഷിണേന്ത്യന്‍ വിഭവങ്ങളൊരുക്കുന്നതിനായി തീഹാര്‍ ജയിലിലെ പാചകക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു. ദേശക്കും ഇഡലിക്കും ഊത്തപ്പത്തിനുമൊപ്പം സാമ്പാറോ തേങ്ങാ ചമ്മന്തിയോ ഉണ്ടാകും. തീഹാര്‍ ജയിലിലെ ഒന്ന്, നാല്, ആറ് തടവറകളുടെ കാന്റീനിലാണ് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ലഭ്യമാവുക.നേരത്തെ ചോല ബട്ടൂര, പൂരി, സബ്‌സി, നമകീന്‍, സമോസ, ചായ തുടങ്ങിയവയായിരുന്നു നേരത്തെ ജയിലിലെ പ്രധാന വിഭവങ്ങള്‍.

തീഹാര്‍ ജയിലിന്റെ പുറത്തെ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് നിയുക്തനായ തമിഴ്‌നാട് സ്‌പെഷ്യല്‍ പൊലീസ് ഡി.എസ്.പിയുടെ പാചകക്കാരനായിരുന്നു ജയില്‍ പചകക്കാരെ പരിശീലിപ്പിക്കുന്നതിനുള്ള ചുമതല.

തീഹാറിലെ ആറാം നമ്പര്‍ ജയിലിലാണ് ഡി.എം.കെ മേധാവി എം.കരുണാനിധിയുടെ മകളും എം.പിയുമായ കനിമൊഴിയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ വരുന്ന കാര്യം അറിഞ്ഞയുടന്‍ പാചകത്തിന്റെ ചുമതലയുള്ള വനിതാ തടവുകാര്‍ക്ക് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ പാചകം ചെയ്യുന്നതില്‍ പരിശീലനം നല്‍കിയിരുന്നു.

അതേസമയം 2ജി അഴിമതിക്കേസില്‍ അകത്തായ ഉന്നതര്‍ക്കെല്ലാം വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിയ്ക്കാനുള്ള സൗകര്യം ജയിലിലുണ്ട്. എന്നാല്‍ മെനുവില്‍ ദക്ഷിണേന്ത്യന്‍ വിഭവങ്ങളെത്തിയത് മറ്റു തടവുകാര്‍ക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്.

English summary
With the number of high-profile south Indian personalities, including former Union minister A. Raja and DMK chief’s daughter Kanimozhi, lodged now in Tihar Jail in connection with the 2G scam, the jail authorities are now trying to “popularise” south Indian dishes among Tihar inmates,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X