കൊലനടത്താന്‍ സൈന്യത്തിന് അധികാരമുണ്ടോ?
ദില്ലി: മാനഭംഗപ്പെടുത്താനും കൊലപാതകങ്ങള്‍ നടത്താനും സൈന്യത്തിന് പ്രത്യേക അവകാശമുണ്ടോയെന്ന് സുപ്രീം കോടതി.
മാനഭംഗപ്പെടുത്തുക, കൊല്ലുക, എന്നിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ പേരിലാണ് കൃത്യം നടത്തിയതെന്ന് അവകാശപ്പെട്ട് ശിക്ഷയില്‍ നിന്ന് ഒഴിവാവുകയെന്നത് സാധുവായ നിലപാടല്ലെന്ന് കോടതി പറഞ്ഞു.
വിവാദപരമായ സായുധസേനാ പ്രത്യേകാധികാര നിയമത്തിന്റെയും മറ്റു നിയമങ്ങളുടെയും മറവില്‍ സൈന്യം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന വ്യാജ ഏറ്റുമുട്ടലുകളെ പരാമര്‍ശിച്ചാണു കോടതിയുടെ നിരീക്ഷണം.
കശ്മീരിലെ ഛത്തീസിങ്‌പോറ പ്രദേശത്തു 2004ല്‍ ഏഴു യുവാക്കളും 1983ല്‍ അസമിലെ ഗോള്‍ഘട്ടില്‍ ആറു യുവാക്കളും വെടിയേറ്റു മരിച്ച സംഭവങ്ങളാണ് കേസിന് അടിസ്ഥാനം.
രണ്ടു സംഭവങ്ങളെയും ഒരുപോലെ കാണരുതെന്നു ഗവണ്‍മെന്റ് അഭിഭാഷകനായ അശോക് ഭാന്‍ ആവശ്യപ്പെട്ടു. കശ്മീരില്‍ ഏഴു യുവാക്കളെ വധിച്ച രാഷ്ട്രീയ റൈഫിള്‍സ് അംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനോടു സര്‍ക്കാറിന് എതിര്‍പ്പില്ല. അതേസമയം, അസമിലെ വെടിവയ്പിനു മേലധികാരികളുടെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നതിനാല്‍ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവുണ്ടെന്ന് അശോക് ഭാന്‍ ചൂണ്ടിക്കാട്ടി.
അഭിഭാഷകന്റെ നിലപാടുകള്‍ പരസ്പരവിരുദ്ധമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ജനങ്ങളെ ബാധിക്കുന്ന ഗുരുതര പ്രശ്‌നമായതിനാല്‍ കേസ് അവധിക്കുശേഷം വിശദമായ വിചാരണയ്ക്ക് എടുക്കുമെന്ന് കോടതി അറിയിച്ചു.












Click it and Unblock the Notifications