കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തര്‍ക്കത്തിനിടെ പുതിയ ഫീസുമായി മുഹമ്മദ് കമ്മിറ്റി

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസ് നിരക്കിനെ ചൊല്ലി വിവാദങ്ങള്‍ തുടരുന്നതിനിടെ മുഹമ്മദ് കമ്മിറ്റി സ്വാശ്രയ മെഡിക്കല്‍ പിജിയുടെ കോഴ്‌സുകളുടെ ഫീസ് നിശ്ചയിച്ചു. മുഴുവന്‍ പി.ജി സീറ്റുകള്‍ക്കും ഈ ഫീസ് ബാധകമായിരിക്കുമെന്ന് മുഹമ്മദ് കമ്മിറ്റി വ്യക്തമാക്കി.

രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്. നോണ്‍ ക്ലിനിക്കല്‍ വിഷയങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ക്ലിനിക്കല്‍ വിഷയങ്ങള്‍ക്കള്‍ക്ക് അഞ്ചു ലക്ഷം രൂപയുമാണ് ഫീസ് നിശ്ചയിച്ചിരിയ്ക്കുന്നത്. ഡിപ്ലോമ കോഴ്‌സുകളുടെ ഫീസ് 3.75 ലക്ഷം രൂപയായിരിയ്ക്കും.

മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച പ്രോസ്‌പെക്ടസ് ഫീസും പ്രപ്പോസലുകളിലെ ഫീസും തമ്മില്‍ അന്തരമുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. ഫീസ് നിര്‍ണയത്തിനായി ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച അപേക്ഷ അപൂര്‍ണമാണെന്നും ഫീസ് നിര്‍ണയത്തിനായി അപേക്ഷ സമര്‍പ്പിക്കാത്ത കോളെജുകള്‍ രണ്ടാചയ്ക്കകം അപേക്ഷ നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

എന്നാല്‍ മുഹമ്മദ് കമ്മിറ്റിയ്ക്ക് ഫീസ് നിശ്ചയിക്കാനുള്ള അവകാശമില്ലെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളുടെ അഭിപ്രായം.

English summary
Mohammed Committee fixed the fees of medical PG for this academic year. But the managements may not agree with that.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X