Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഹമ്മദ് കമ്മിറ്റിയില്‍ നിയന്ത്രണമുണ്ട് : ചാണ്ടി

Oommen Chandy
തിരുവനന്തപുരം: ജസ്റ്റിസ് പിഎ മുഹമ്മദ്കമ്മിറ്റി സര്‍ക്കാറിന്റെ കമ്മിറ്റി തന്നെയാണെന്നും അതില്‍ സര്‍ക്കാറിന് നിയന്ത്രണമില്ലാതെ വരില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സ്വാശ്രയ ഫീസ് സംബന്ധിച്ച് സര്‍ക്കാരിന് നിലപാടില്ലെന്ന് എ.ജി ഹൈക്കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സ്വാശ്രയ പ്രശ്‌നത്തില്‍ സര്‍ക്കാരിന് വ്യക്തമായ സമീപനമുണ്ട്. സാമൂഹ്യ നീതിയില്‍ അധിഷ്ഠിതമായ ഒരു നയമാണ് ഇക്കാര്യത്തില്‍ യുഡിഎഫിനുള്ളത്. സ്വാശ്രയ മേഖലയെ ഇന്നത്ത ദുരവസ്ഥയിലാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് 50:50 അനുപാതം കൊണ്ടുവന്നത്. എന്നാല്‍ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ധാരണ അട്ടിമറിക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു.

സ്വാശ്രയ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഈ സര്‍ക്കാരിന് വളരെ പരിമിതമായ സമയമാണ് ലഭിച്ചത്. ഇക്കൊല്ലത്തെ പ്രവേശനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകള്‍ അനുവദിച്ചതില്‍ ആശങ്കയോ ഉത്കണ്ഠയോ വേണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയെ ദോഷകരമായി ബാധിക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. സിബിഎസ്ഇ നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകളെല്ലാം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സ്‌കൂളുകള്‍ അനുവദിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സിബിഎസ്ഇ സ്‌കൂളുകള്‍ അനുവദിക്കുന്നതോടെ സംസ്ഥാനത്തെ 2000ഓളം സ്‌കൂളുകള്‍ പൂട്ടേണ്ടി വരുമെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ സ്‌കൂളുകളുടെ എണ്ണം അതിന്റെ മൂന്നിലൊന്ന് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഇടതു സര്‍ക്കാരും സിബിഎസ്ഇ സ്‌കൂളുകള്‍ അനുവദിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+