കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ സെക്രട്ടറി ജനറലായി ബാന്‍ കി മൂണ്‍ തുടരും

  • By Nisha Bose
Google Oneindia Malayalam News

Ban Ki-moon
ന്യൂയോര്‍ക്ക്: യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് വീണ്ടും ബാന്‍ കി മൂണ്‍ തിരഞ്ഞെടുക്കപ്പെട്ടു. പൊതുസഭയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് 192 അംഗങ്ങളുടേയും പിന്തുണ ലഭിച്ചു.

അഞ്ചു വര്‍ഷമാണ് യുഎന്‍ സെക്രട്ടറി ജനറലിന്റെ കാലാവധി. 2006 ഒക്ടോബര്‍ 13 ന് കോഫി അന്നന്റെ പിന്‍ഗാമിയായിട്ടാണ് ദക്ഷിണ കൊറിയക്കാരനായ ബാന്‍ കി മൂണ്‍ യുഎന്‍ സെക്രട്ടറി ജനറലായത്. ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറലാകുന്ന രണ്ടാമത്തെ ഏഷ്യക്കാരനാണ് ബാന്‍ കി മൂണ്‍.

2012 ജനുവരി 1ന് തുടങ്ങുന്ന അഞ്ചു വര്‍ഷക്കാലയളവിലേയ്ക്കാണ് ബാന്‍ കി മൂണിനെ വീണ്ടും തിരഞ്ഞെടുത്തത്. പുതിയ യുഎന്‍ സെക്രട്ടറി ജനറലിനെ അമേരിയ്ക്ക അടക്കമുള്ള രാജ്യങ്ങള്‍ സ്വാഗതം ചെയ്തു.

English summary
The 192-nation General Assembly has voted unanimously to elect Ban Ki-moon for a second five-year term as the global body's secretary-general. The assembly unanimously backed the former 67-year-old South Korean foreign minister by acclamation on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X