കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട് സിറ്റി: എല്‍ഡിഎഫ് കരാറില്‍ മാറ്റമില്ല

  • By Ajith Babu
Google Oneindia Malayalam News

Smart City
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ കരാറില്‍ മാറ്റം വരുത്താതെ സ്മാര്‍ട്ട്‌സിറ്റി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയ കരാറാണ് സംസ്ഥാനത്തിന് പ്രയോജനകരമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുളളതെന്നും എന്നാല്‍ കരാറില്‍ ഇനിയും മാറ്റം വന്നാല്‍ പദ്ധതി വൈകുമെന്നുളളതിനാലാണ് ഇടതു സര്‍ക്കാരിന്റെ കരാര്‍ അംഗീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്മാര്‍ട്‌സിറ്റി പദ്ധതി സമിതി ചെയര്‍മാനായി വ്യവസായ, ഐടി മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ സര്‍ക്കാര്‍ നിയമിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കും. വ്യവസായ,ഐ.ടി സെക്രട്ടറി ടി ബാലകൃഷ്ണന്‍െ സമിതി അംഗമായും സര്‍ക്കാര്‍ നിയമിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ സെസ്മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പദ്ധതി നടപ്പാക്കുക. കഴിഞ്ഞ സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ അതേപടി തുടരും. പത്തുദിവസത്തിനകം വ്യവസായവകുപ്പിന് ടീകോം അപേക്ഷ നല്‍കണം. സെപ്തംബറില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനും ഒക്‌ടോബറില്‍ ആദ്യഘട്ടമായി മുഖ്യ ഓഫീസിന്റെ ശിലാസ്ഥാപനം നടത്താനും തീരുമാനിച്ചു. ആദ്യഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പദ്ധതിക്കായി കിന്‍ഫ്രയുടെ നാല് ഏക്കര്‍ ഭൂമി കൂടി വിട്ടുനല്‍കും. ഇതോടെ പദ്ധതിയുടെ മൊത്തം പ്രദേശം 250 ഏക്കര്‍ വരും.

പദ്ധതിയുടെ അനുബന്ധ സൗകര്യങ്ങളുടെ ഭാഗമായി നാലുറോഡുകള്‍ വികസിപ്പിക്കും.ഇതിനുള്ള പദ്ധതികള്‍ തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ചു.കൊച്ചി മെട്രോപദ്ധതി തൃപ്പൂണിത്തുറപേട്ടയില്‍ നിന്നും ഇരുമ്പനത്തേക്ക് നീട്ടുന്നത് പരിഗണിക്കും.

സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ വിപുലീകരണം ഉള്‍പ്പെടെയുളള ആവശ്യങ്ങളും ടീകോം സര്‍ക്കാരിന് മുമ്പാകെ ഉന്നയിച്ചു. ടീകോമിന്റെ ക്ഷണം സ്വീകരിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ദുബയ് സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിക്ക് സെസ് പദവി നല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയത്തിന് അനുസൃതമായിട്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
Chief minister Oommen Chandy said that the construction of the first phase of Smart City project would be completed by October 30,2012 and he added that the government is not planning to make any change in the present pact conditions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X