പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ചതിന് മര്‍ദ്ദനം
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ജാതിയുടെ പേരില്‍ നടക്കുന്ന പീഡനങ്ങള്‍ തുടര്‍ക്കഥയാകുന്നു. കോയമ്പത്തൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള നല്ലിഗെട്ടിപാളയത്തിനടുത്ത് പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച ദളിത് ബാലന്‍ മൃഗീയമായി പീഡിപ്പിക്കപ്പെട്ടതാണ് ഇതില്‍ ഒടുവിലത്തേത്.
പൊതുടാപ്പില്‍ നിന്ന് വെള്ളം കുടിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയായ വസന്തകുമാറെന്ന ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ദളിതര്‍ക്കെതിരെ സമാനമായ അക്രമ സംഭവങ്ങള്‍ പലയിടത്തും അരങ്ങേറുന്നുണ്ട്. മധുര, കോയമ്പത്തൂര്‍ പ്രദേശങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ തമിഴ്‌നാട് സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂണ്‍ 27ന് ദളിത് സംഘടനകളും മനുഷ്യാവകാശ-ഇടത് സംഘടനകളും രംഗത്തിറങ്ങും. ഇതിനിടെ മധുരെയില്‍ ജാതി വിവേചനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് 10 കുട്ടികള്‍ പഠനം നിര്‍ത്തി പോയെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.












Click it and Unblock the Notifications