Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ മാനഭംഗപ്പെടുത്തിയ ഭര്‍ത്താവിന് ജയില്‍

ദില്ലി: ഭാര്യ നല്‍കിയ ബലാല്‍സംഗക്കേസില്‍ ഭര്‍ത്താവിന് സെഷന്‍സ് കോടതി തടവുശിക്ഷ വിധിച്ചു. വിവാഹശേഷമുള്ള നിരന്തരമായ മാനസിക, ലൈംഗിക പീഡനത്തിന് പുറമെ വിവാഹത്തിനു മുമ്പും ബന്ധുവായ തന്നെ ഇയാള്‍ മാനഭംഗപ്പെടുത്തിയിരുന്നുവെന്ന പരാതിക്കാരിയുടെ മൊഴി കോടതി ഗൗരവത്തിലെടുക്കുകയായിരുന്നു.

മൂന്നുവര്‍ഷത്തെ തടവുശിക്ഷയ്‌ക്കൊപ്പം 1.05ലക്ഷം രൂപ ഇയാള്‍ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് ഭാര്യയ്ക്ക് അവകാശപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി.

വിവാഹം ചെയ്യാന്‍ പാടില്ലാത്ത തരം സഹോദര ബന്ധമാണ് തങ്ങള്‍ക്കിടയിലുള്ളതെന്നും എന്നിട്ടും പലവട്ടം ലൈംഗികപീഡനത്തിനിരയാക്കി തന്നെ വിവാഹത്തിന് നിര്‍ബ്ബന്ധിതയാക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. പലപ്പോഴായുള്ള ലൈംഗിക പീഡനത്തിനിടെ താന്‍ ഗര്‍ഭിണിയാവുകയും അങ്ങനെ 2008 മാര്‍ച്ചില്‍ സഹോദരസ്ഥാനത്തുള്ള ഇയാളെ വിവാഹം ചെയ്യേണ്ടിവരുകയായിരുന്നുവെന്നും യുവതി കോടതിയെ അറിയിച്ചു.

ഇത് ഭാര്യയ്‌ക്കെതിരെ ഭര്‍ത്താവ് നടത്തുന്ന ലൈംഗിക പീഡനത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും സഹോദരിസ്ഥാനത്തുള്ള ഒരു സ്ത്രീയ്‌ക്കെതിരെ നടത്തുന്ന അഗമ്യഗമനത്തിന്റെ പ്രശ്‌നമാണെന്നും കോടതി വിലയിരുത്തി. സോഹദരീ സ്ഥാനത്തുള്ള യുവതിയെ വിവാഹം ചെയ്ത യുവാവിന്റെ നടപടിയെ സെഷന്‍സ് ജഡ്ജി കാമിനി ലാലു നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

മാത്രമല്ല യുവതി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പാണ് പ്രതി പലവട്ടം ലൈംഗികപീഡനം നടത്തിയതെന്നും ഇത് ബാലപീഡനത്തിന്റെ വകുപ്പിലാണ് പെടുത്തേണ്ടതെന്നും കോടതി പറഞ്ഞു.

ഗാര്‍ഹിക പീഡനക്കേസില്‍പ്പെടുത്തി തന്നെ ശിക്ഷിക്കാനാവില്ലെന്നും താനും യുവതിയുടെ തമ്മിലുള്ള വിവാഹബന്ധം ഹിന്ദു വിവാഹനിയമപ്രകാരം സാധുതയുള്ളതല്ലെന്നും ഇയാള്‍ മറുവാദം ഉന്നയിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.

വിവാഹബന്ധത്തിന് സാധുതയുണ്ടെയെന്നകാര്യം ഇനിയും തീരുമാനിക്കേണ്ടയിരിക്കുന്നുവെന്നും അതിനാല്‍ ഇതിന്റെ പേരില്‍ ഒരു സ്ത്രീയ്‌ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യത്തില്‍ പ്രതിയെ വെറുതെ വിടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+