കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ള ഗണേശിന്റെ രാജി ആവശ്യപ്പെടുമെന്ന്

  • By Lakshmi
Google Oneindia Malayalam News

Balakrishna Pillai
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ കോടതി വിധിച്ച ശിക്ഷ ഇളവ് ചെയ്ത് ജയില്‍ മോചിതനാക്കണമെന്ന തന്റെ ആവശ്യം അംഗീകരിക്കാത്ത യുഡിഎഫിനെതിരെ ആര്‍ ബാലകൃഷ്ണ പിള്ള യുദ്ധത്തിനൊരുങ്ങുന്നു.

വീണ്ടും പരോള്‍ അനുവദിക്കണമെന്ന തന്റെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിക്കാതെ വന്നതോടെയാണ് പിള്ള സര്‍ക്കാറിനെതിരെ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങിയത്. മകന്‍ കെബി ഗണേശ് കുമാറിനെ മന്ത്രിസ്ഥാനത്തുനിന്നും രാജിവെപ്പിക്കാനും ജയിലില്‍ ഉപവാസം നടത്താനും പിള്ള തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

ബുധനാഴ്ച ചേര്‍ന്ന യുഡിഎഫ് നിര്‍വ്വാഹക സമിതിയോഗത്തില്‍ പിള്ളയുടെ കാര്യം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെയെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി കെഎം മാണിയും ഉള്‍പ്പെടെയുള്ളവര്‍ നിലപാടെടുത്തത്.

മകന്‍ മന്ത്രിസഭയില്‍ അംഗമായിട്ടും തനിക്ക് ശിക്ഷാ ഇളവിനും തുടര്‍ പരോളിനും അവസരം ലഭിക്കാത്തതില്‍ ആര്‍. ബാലകൃഷ്ണപിള്ള കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്ന് കേരളകോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ശിക്ഷാ ഇളവ് പരിഗണിക്കുന്നതിനോടൊപ്പം ഒരു മാസത്തെ പരോള്‍കൂടി അനുവദിക്കാന്‍ മൂന്നു ദിവസം മുമ്പാണ് പിള്ള ജയില്‍ ഡിജിപിക്ക് അപേക്ഷ നല്‍കിയത്. ചികിത്സാര്‍ത്ഥമാണു മൂന്നു ദിവസംമുമ്പു പിള്ള പരോളിന് അപേക്ഷ നല്‍കിയത്. ഒരു വര്‍ഷം പരമാവധി അനുവദിക്കുന്ന 45 ദിവസത്തെ പരോള്‍ പിള്ളയ്ക്ക് ലഭിച്ചതിനാല്‍ വീണ്ടും പരോള്‍ അനുവദിച്ചാല്‍ അത്രയുംകാലം വീണ്ടും ജയില്‍വാസം അനുഭവിക്കേണ്ടിവരും.

English summary
R Balakrishna Pillai to make harden his stand against UDF Government, after the Govt neglected his application to reduce his punishment on Idamalayar corruption case. He may ask his son Minister KB Ganesh Kumar to quit as minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X