കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്തും തള്ളും; സഭ നിര്‍ത്തിവച്ചു

  • By Ajith Babu
Google Oneindia Malayalam News

Assembly
തിരുവനന്തപുരം: നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മില്‍ കയ്യാങ്കളി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്. തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചു.

ബുധനാഴ്ച എസ്എഫ്ഐ മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ മാവേലിക്കര എംഎല്‍എ ആര്‍. രാജേഷിന് പരിക്കേറ്റതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുണ്ടായ വാഗ്വാദമാണ് ഉന്തിലും തള്ളിലും കലാശിച്ചത്.

വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭത്തിനിടെ എസ്എഫ്ഐ നേതാവ് കൂടിയായ ആര്‍. രാജേഷ് എം.എല്‍.എയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാടില്‍ യു.ഡി.എഫ് സര്‍ക്കാര്‍ മാറ്റംവരുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം സമരക്കാര്‍ എവിടെ ആയിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വിദ്യാര്‍ത്ഥി സമരം നേരിടുന്നതില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് പറഞ്ഞ്് രാജേഷിനെയും കൊണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ സീറ്റിനടുത്തേക്ക് നീങ്ങി. തുടര്‍ന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ ബേബിയും മുഖ്യമന്ത്രിയും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടായി.

രാജേഷിന്റെ പരിക്ക് കാട്ടി പ്രതിപക്ഷ അംഗങ്ങള്‍ മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിച്ചുകൊണ്ടിരിക്കെ മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കാന്‍ ഭരണപക്ഷ അംഗങ്ങളും എത്തുകയായിരുന്നു. ഉന്തിലും തള്ളിലും എത്തിയതോടെ വാച്ച് ആന്റ് വാര്‍ഡും മുതിര്‍ന്ന അംഗങ്ങളും എത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. തുടര്‍ന്നാണ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചത്.

English summary
CPM led LDF Opposition members in Kerala today raised placards during the Question hour session in Assembly as a protest against the police action on students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X