കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെയെ കാണാന്‍ സോണിയയ്ക്ക് സമയമില്ല

  • By Lakshmi
Google Oneindia Malayalam News

Anna Hazare
ദില്ലി: അഴിമതി തടയുന്നതിനുള്ള ലോക്‍പാല്‍ ബില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനുള്ള ഗാന്ധിയന്‍ അന്നാ ഹസാരെയുടെ നീക്കം പരാജയപ്പെട്ടു.

ജൂണ്‍ 30ന് വ്യാഴാഴ്ച കാലത്ത് സോണിയയുമായി ഹസാരെ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു സൂചന. എന്നാല്‍ ഹസാരെയ്ക്ക് സമയം അനുവദിക്കാന്‍ സോണിയ തയ്യാറായില്ല. തിരക്കുമൂലമാണ് സോണിയ ഹസാരെയെ കാണാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 2ന് ശനിയാഴ്ച സോണിയ ഹസാരെയെ കണ്ടേയ്ക്കുമെന്ന്‌ സൂചനയുണ്ട്.

കരട് ലോക്‍പാല്‍ ബില്‍ തയാറാക്കുന്നതു സംബന്ധിച്ച് അണ്ണാ ഹസാരെ പക്ഷത്തിനെതിരേ കോണ്‍ഗ്രസ് ശക്തമായ നിലപാടെടുത്ത സാഹചര്യത്തിലായിരുന്നു ഹസാരെ പക്ഷം സോണിയയെ കാണാന്‍ തീരുമാനിച്ചത്.

തന്നെ ആര്‍എസ്എസ് ഏജന്റാക്കി കോണ്‍ഗ്രസ് നേതാക്കള്‍ മുദ്ര കുത്തുന്നുവെന്ന് പരാതിപ്പെട്ട് ഹസാരെ സോണിയയ്ക്ക് കത്തയിച്ചിരുന്നെങ്കിലും സോണിയ അനുകൂലമായല്ല പ്രതികരിച്ചത്.

ലോക്പാല്‍ ബില്‍ സംബന്ധിച്ചും അഴിമതി സംബന്ധിച്ചും തനിക്കു പറയാനുള്ള കാര്യം ഹസാരെയെ അറിയിച്ചിട്ടുള്ളതാണെന്നു വ്യക്തമാക്കിയ സോണിയ, തനിക്കുള്ള കത്ത് പരസ്യമാക്കിയതില്‍ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തിനു മുന്നോടിയായി പരമാവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പിന്തുണ തേടുന്ന തിരക്കിലാണ് ഹസാരെ പക്ഷം. ഇതിന്റെ ഭാഗമായി അദ്ദേഹം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും കണ്ടിരുന്നു. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറുമായും ഹസാരെയും കൂട്ടരും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്

English summary
Anna Hazare and his team of civil society representatives on Thursday continued their mission to reach out to political parties, seeking support for their draft of the Jan Lokpal Bill, although the much anticipated meeting with Congress chief Sonia Gandhi had to be put off for the second consecutive day as there was no final word on their request for an appointment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X