Get Updates
Get notified of breaking news, exclusive insights, and must-see stories!

നീരജ് ഗ്രോവര്‍: വധം നടിയ്ക്കും കാമുകനും തടവ്

Jerome Mathew and Maria Susairaj
മുംബൈ: നീരജ് ഗ്രോവര്‍ വധക്കേസില്‍ മലയാളിയായ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ ജെറോം മാത്യുവിന് മുംബയ് സെഷന്‍സ് കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ജെറോമിനൊപ്പം കുറ്റക്കാരിയെന്ന് കണ്ടെത്തിയ കന്നഡ നടി മരിയ സൂസൈരാജിന്‌കോടതി മൂന്ന് വര്‍ഷത്തെ തടവാണ് വിധിച്ചത്.

ജെറോമിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയും മരിയയ്‌ക്കെതിരെ തെളിവു നശിപ്പിച്ചതുമാണ് കുറ്റങ്ങളായി ചുമത്തിയത്.കേസ് വിചാരണ വേളയില്‍ തന്നെ മരിയ മൂന്ന് വര്‍ഷം ജയിലിലായിരുന്നതിനാല്‍ ഇവരെ മോചിപ്പിക്കും.

2008 മേയ് 7നാണ് തീയതിയാണ് മുംബൈ നഗരപ്രാന്തത്തില്‍ മലാഡിലുള്ള മരിയയുടെ ഫ്‌ളാറ്റില്‍ വച്ച് ടി.വി എക്‌സിക്യൂട്ടീവായ നീരജ് ഗ്രോവര്‍ കൊല്ലപ്പെട്ടത്. ജെറോമുമായി പ്രണയത്തിലായിരുന്ന മരിയയുടെ ഫ്‌ളാറ്റില്‍ നീരജ് ഗ്രോവര്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സംഭവദിവസത്തിന്റെ തലേന്ന് രാത്രി മരിയയെ ഫോണില്‍ വിളിച്ചപ്പോള്‍ പശ്ചാത്തലത്തില്‍ ഒരു പുരുഷ ശബ്ദം കേട്ട ജെറോം സംശയാലുവായി. നീരജ് ഗ്രോവറായിരുന്നു മരിയയുടെ ഫ്‌ളാറ്റില്‍. അടുത്ത ദിവസം രാവിലെ തന്നെ ജെറോം മരിയയുടെ ഫഌറ്റില്‍ എത്തുകയായിരുന്നു. ഗ്രോവറിനെ കണ്ട ജെറോം അയാളുമായി കലഹിച്ചു. ഇതിനിടെ അടുക്കളയില്‍ നിന്ന് കറിക്കത്തി എടുത്തുകൊണ്ടുവന്ന് ഗ്രോവറെ ജെറോം കുത്തിവീഴ്ത്തുകയായിരുന്നു.

പിന്നീട് മരിയയും ജെറോമും ഗ്രോവറിന്റെ മൃതദേഹം മുറിച്ച് പല കഷണങ്ങളാക്കി. ബാഗുകള്‍ വാങ്ങിച്ച് മാംസക്കഷണങ്ങള്‍ നിറച്ച ശേഷം സുഹൃത്തിന്റെ കാറിന്റെ ഡിക്കിയിലിട്ട് മൃതദേഹം താനെ ജില്ലയിലെ മനോറിലേക്ക് പോയി. അവിടെ വിജനമായ ഒരു സ്ഥലത്ത് ബാഗുകള്‍ നിക്ഷേപിച്ചശേഷം കത്തിച്ചു കളയുകയായിരുന്നു. കൊലക്കേസില്‍ ജെറോമും മരിയയും കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+