കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധി ശേഖരം കണ്ണഞ്ചിപ്പിയ്ക്കുന്നതെന്ന്

  • By Ajith Babu
Google Oneindia Malayalam News

Sree Padmanabhaswamy Temple
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളിലെ സ്വര്‍ണശേഖരം കണ്ണഞ്ചിപ്പിക്കുന്നതാണെന്ന് സുപ്രീംകോടതി നിരീക്ഷകനായ ജസ്റ്റിസ് സി.എസ്. രാജന്‍. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് സി.എസ്. രാജന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. നിലവറകളില്‍ നേരിട്ടുകണ്ട അനുഭവം വാക്കുകളില്‍ വിവരിയ്ക്കാനാവില്ല. വിസ്മയകരമായിരുന്നു അവിടത്തെ കാഴ്ചകള്‍.

നിലവില്‍ ഒരിടത്തും കാണാനാകാത്ത തരത്തിലുള്ള സ്വര്‍ണവൈവിധ്യമായിരുന്നു പരിശോധനയില്‍ വെളിപ്പെട്ടത്. ഓരോ നിലവറയിലെയും കാര്യങ്ങള്‍ ഓരോ ബുക്കുകളിലായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും സുപ്രീംകോടതിക്ക് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ടെത്തിയ വസ്തുക്കളുടെ മൂല്യം വിലയിരുത്തിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രീപത്മനാഭന് സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു തിരുവിതാംകൂര്‍ രാജാക്കന്മാരുടേത്. സ്വര്‍ണവും രത്‌നവുമെല്ലാം കാലാകാലങ്ങളായി അവര്‍ ശ്രീപത്മനാഭന് കാഴ്ചവെച്ചതാണ്. രാജാക്കന്മാര്‍ നല്‍കിയതും അവര്‍ക്ക് ഉപഹാരങ്ങളായി സുഹൃത്തുക്കളും നേപ്പാളിലേതടക്കമുള്ള മറ്റ് രാജാക്കന്മാരും സമ്മാനമായി നല്‍കിയവയുമുണ്ട്. '

നിലവറയില്‍ നിന്ന് കിട്ടിയ വസ്തുക്കളെ നിധിയായി കണക്കാക്കാന്‍ പറ്റില്ല. നിധി സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തിന്റെ പരിധിയിലും അവ പെടില്ല.

ഇതുവരെ പരിശോധിച്ച നിലവറകളില്‍ തുരങ്കങ്ങളൊന്നും കണ്‌ടെത്തിയിട്ടില്ല. തുരങ്കങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി തുറക്കാനുള്ള നിലവറയില്‍ തുരങ്കമുണ്‌ടോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
The huge treasures found in Sree Padmanabhaswamy temple in Thiruvananthapuram are the "exclusive property" of Travancore royal family that dedicated their kingdom to the presiding deity of the temple Justice C Rajan said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X