ബി നിലവറ തുറക്കുന്നത് സുപ്രീം കോടതി തടഞ്ഞു

പത്്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയില്‍ നിന്നും ഇപ്പോള്‍ കണ്ടെത്തിയ അമൂല്യമായ നിധികള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും, തിരുവിതാംകൂര്‍ രാജകുടുംബവും നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബി നിലവറ തുറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്താന്‍ നിയോഗിക്കപ്പെട്ട സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചത്.
നിധിശേഖരത്തിന്റെ സംരക്ഷണ ചുമതല ദേശീയ മ്യൂസിയത്തിലെ ക്യൂറേറ്റര്‍ രാകേഷ് പ്രസാദിനെ ഏല്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം ക്ഷേത്രത്തിലെ കണക്കെടുപ്പ് വീഡിയോയില്‍ പകര്‍ത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ കോടതിയെ അറിയിച്ചു. എന്നാല്‍ കണക്കെടുപ്പിന്റെ പേരില്‍ അനാവശ്യമായി പലരും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നുണ്ടെന്നും, ഇത് ക്ഷേത്രത്തിന്റെ പരിശുദ്ധിക്ക് കളങ്കം വരുത്തുമെന്നും മാര്‍ത്താണ്ഡവര്‍മ്മ കോടതിയെ അറിയിച്ചു. ഇത് തടയണമെന്നും രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications