കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോളിസിറ്റര്‍ ജനറല്‍ തുടരണം: മന്‍മോഹന്‍

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ 2ജി സ്‌പെക്ട്രവും കള്ളപ്പണവും ഉള്‍പ്പെടെയുള്ള കേസുകളില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തതിനെ തുടര്‍ന്ന് രാജിവച്ച സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് പദവിയില്‍ തുടരാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി കോടതികളില്‍ ഹാജരാകുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനായ സോളിസിറ്റര്‍ ജനറല്‍ കഴിഞ്ഞ ദിവസമാണ് രാജി സമര്‍പ്പിച്ചത്. ടെലികോം വകുപ്പുമായി ബന്ധപ്പെട്ട കേസില്‍ സോളിസിറ്റര്‍ ജനറലിന് പുറമെ സ്വകാര്യ അഭിഭാഷകനെ ടെലികോം മന്ത്രി കപില്‍ സിബല്‍ ഏര്‍പ്പെടുത്തിയതാണ് സുബ്രഹ്മണ്യത്തെ ചൊടിപ്പിച്ചത്. ഇതില്‍ അതൃപ്തനായ സുബ്രഹ്മണ്യം രാജി നല്‍കിയെങ്കിലും നിയമമന്ത്രി വീരപ്പ മൊയ്‌ലി സ്വീകരിച്ചിരുന്നില്ല. സുബ്രഹ്മണ്യത്തോടു പദവിയില്‍ തുടരാന്‍ വീരപ്പ മൊയ്‌ലിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്നു പിന്‍മാറാന്‍ ഗോപാല്‍ സുബ്രഹ്മണ്യം തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി കേന്ദ്രത്തെ പലതവണ വിമര്‍ശിച്ചിരുന്നു. മാത്രമല്ല കള്ളപ്പണം കേസിനായി സുപ്രീംകോടതി തന്നെ ഒരു സമിതിയെ നിയോഗിച്ചത് സര്‍ക്കാരിന് ക്ഷീണമായി.

കേന്ദ്ര സര്‍ക്കാരിനെ കോടതിയില്‍ സംരക്ഷിക്കുന്നതിന് സോളിസിറ്റര്‍ ജനറലിന് കഴിയുന്നില്ലെന്ന വിമര്‍ശനവും ഗോപാല്‍ സുബ്രഹ്മണ്യത്തിനു നേരെ ഉയര്‍ന്നിരുന്നു. ഇതും രാജിക്ക് കാരണമായിട്ടുണ്ടെന്ന് സൂചനകളുണ്ട്.

English summary
In yet another set back to the UPA government and embarrassment to the 2G spectrum investigation, the Solicitor General Gopal Subramaniam has offered to resign from the top job
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X