ലിവ്-ഇന്‍ ദമ്പതിമാര്‍ക്ക് ഇനി ദത്തെടുക്കാനാകില്ല
മുംബൈ: വിവാഹം കഴിയ്ക്കാതെ ഒരുമിച്ചു ജീവിയ്ക്കുന്നവര്‍ക്ക് ഇനി കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുണ്ടാകില്ല. ഇത്രയും കാലം ഇതു സംബന്ധിച്ച് വ്യക്തമായ നിയമമുണ്ടായിരുന്നില്ല. എന്നാല്‍ വിവാഹം കഴിയ്ക്കാതെ ഒറ്റയ്ക്കു ജീവിയ്ക്കുന്നവര്‍ക്ക് ദത്തെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കും.
വനിത-ശിശു ക്ഷേമ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹിതരായ ദമ്പതികള്‍ക്ക് ദത്തെടുക്കണമെങ്കില്‍ അഞ്ചു വര്‍ഷം ദാമ്പത്യ ജീവിതം നയിച്ചിരിക്കണമെന്ന നിബന്ധനയില്‍ ഇളവു വരുത്തിയിട്ടുണ്ട്. ഇനി മുതല്‍ രണ്ടു വര്‍ഷത്തെ വിവാഹ ജീവിതം നയിച്ച ദമ്പതിമാര്‍ക്കും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുണ്ടാകും.
ഇന്ത്യയിലുള്ളവര്‍ തന്നെ കുട്ടികളെ ദത്തെടുക്കുന്നതു പ്രോത്സാഹിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി കുട്ടികളെ ദത്തെടുക്കുന്നതിന്റെ അനുപാതം പുനര്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. പുതിയ കണക്കനുസരിച്ച് സ്വദേശീയര്‍ക്ക് 80 ശതമാനവും വിദേശീയര്‍ക്ക് 20 ശതമാനവും കുട്ടികളെ ദത്തെടുക്കാം. അതു പോലെ കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെ കുറിച്ചുള്ള വിവരം ദത്തെടുക്കുന്നയാള്‍ക്ക് കൈമാറേണ്ടതില്ല.












Click it and Unblock the Notifications