ന്യൂയോര്‍ക്ക്: പതിനൊന്നാം വയസ്സില്‍ തട്ടിക്കൊണ്ടുപോവുകയും പതിനെട്ടുവര്‍ഷം തുടര്‍ച്ചയായി ക്രൂരപീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്ത യുവതി പീഡനപര്‍വ്വത്തെക്കുറിച്ച് മനസ്സു തുറുന്നു. എബിസി ചാനലില്‍ സംപ്രേഷണം ചെയ്ത അഭിമുഖം കണ്ട് അമേരിക്കയിലെ മാത്രമല്ല ലോകം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. സ്വതന്ത്രയാക്കപ്പെട്ടതിനുശേഷം ആദ്യമായിട്ടാണ് ജെയ്‌സി ഡഗാര്‍ഡ് എന്ന യുവതി തടവറയിലെ പീഡനങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്.
ഫിലിപ്പ് കാര്‍ഡിയോ എന്നയാളും ഭാര്യ നാന്‍സിയും ചേര്‍ന്നായിരുന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കേ ജെയ്‌സിയെ തട്ടിക്കൊണ്ടുപോയത്. ജീവിതത്തില്‍ ഏറ്റവും പേടിപ്പെടുത്തുന്ന നിമിഷമായിരുന്നു അതെന്നാണ് ജെയ്‌സി ഓര്‍ക്കുന്നത്.
തുടര്‍ച്ചയായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായതിനെ കുറിച്ചും ജെയ്‌സി അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് ടാഹോയിലെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയില്‍ 1991ല്‍ ജൂണ്‍ 10 നായിരുന്നു ജേയ്‌സിയെ തട്ടിക്കൊണ്ടുപോയത്.
ഇക്കാലത്ത് ലൈംഗിക പീഡനങ്ങള്‍ക്കിരയായ ജെയ്‌സി രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. പതിനാലാം വയസ്സില്‍ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കിയതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വേദനയേറിയ അനുഭവമെന്ന് ജെയ്‌സി പറഞ്ഞു.
Jaycee Dugard(R) in her first interview since being discovered and freed on August 26, 2009.
A California woman kidnapped as a schoolgirl and repeatedly raped over 18 years in captivity described graphic details of her ordeal, in a first ever TV interview aired on Sunday on ABC.