കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ സന്ദര്‍ശനം 40കാരന്റെ ജീവനെടുത്തു

  • By Lakshmi
Google Oneindia Malayalam News

കാണ്‍പൂര്‍: എഐസിസി രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തുന്നതുമൂലം ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങള്‍ കാരണം ചികിത്സ കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് ഒരു പൊലീസുകാരന്‍ മരിച്ചു.

കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലാണ് സംഭവം നടന്നത്. രാഹുല്‍ സന്ദര്‍ശനം നടത്തുന്നതിനാല്‍ ഇവിടെ 45 മിനിറ്റ് നേരത്തേയ്ക്ക് ആരെയും പ്രവേശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ടായിരുന്നു.

ഈ സമയത്താണ് നാല്‍പതുകാരനായ കോണ്‍ഗസ്റ്റബിള്‍ ധര്‍മ്മേന്ദ്രകുമാറിനെ പരുക്കേറ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കൊണ്ടുവന്നത്. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങളാല്‍ ധര്‍മ്മേന്ദ്രയെ ചികിത്സയ്ക്കായി അപ്പോള്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.

ചികിത്സ കിട്ടാന്‍ വൈകിയതിനെത്തുടര്‍ന്ന് ധര്‍മ്മേന്ദ്രയുടെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ബാന്ദയിലെ അട്ടാര പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു ധര്‍മ്മേന്ദ്ര. ഫത്തേപ്പൂരിലെ ബിന്ദ്കി ഭാഗത്തുണ്ടായ റോഡപകടത്തിലാണ് ഇയാള്‍ക്ക് പരുക്കേറ്റത്. ജൂലൈ 12ന് ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.

ഇതിന് മുമ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ ഒരു പത്തുവയസ്സുകാരന്‍ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു.

പലപ്പോഴും രാഷ്ട്രീയനേതാക്കളുടെ യാത്രയുടെയും സന്ദര്‍ശനങ്ങളുടെയും പേരില്‍ പ്രശ്‌നങ്ങളില്‍പ്പെടാറുള്ളത് പൊതുജനമാണ്. ഇത്തരത്തില്‍ എത്രയോ സംഭവങ്ങള്‍ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം സംഭവങ്ങളുടെ വെളിച്ചത്തില്‍ ബംഗാളിലെ പുതിയ മുഖ്യമന്ത്രി മമത ബാനര്‍ജി തനിയ്ക്കുവേണ്ടി പൊതുഗതാഗതം സ്്തംഭിപ്പിക്കരുതെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുപോലെതന്നെ കേരളത്തിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്ന രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ തനിയ്ക്ക് വേണ്ടെന്ന് പൊലീസ് മേധാവിയെ അറിയിച്ചിരുന്നു.

English summary
In an incident reminiscent of 10-year-old Aman's death last year that grabbed newspaper headlines, tight security arrangements at the Lala Lajpat Rai Hospital here following AICC general secretary Rahul Gandhi's visit on Tuesday allegedly claimed life of a seriously injured policeman,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X