കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17കാരിയെ പീഡിപ്പിച്ച് കൊന്ന് കിണറ്റിലെറിഞ്ഞു

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം കിണറ്റിലെറിഞ്ഞു കൊന്നു. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ ആര്‍കെ പേട്ടിലാണ് സംഭവം നടന്നത്. ജൂലൈ 11ന് തിങ്കളാഴ്ച നടന്ന സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്.

കിണറ്റില്‍ പെണ്‍കുട്ടിയുടെ ശരീരം കണ്ടതിനെത്തുടര്‍ന്ന് ഗ്രാമീണര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരിസരവാസികളായ നാല് യുവക്കളെ പൊലീസ് അറസ്റ്റുചെയ്തു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഗായത്രിയാണ് കൊല്ലപ്പെട്ടത്.

സ്‌കൂള്‍ കഴിഞ്ഞ് ട്യൂഷന്‍ ക്ലാസും കഴിഞ്ഞശേഷമാത്രേ ഗായത്രി വീട്ടിലെത്താറുള്ളത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയായിട്ടും കുട്ടി വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് ചൊവ്വാഴ്ച കാലത്ത് ഗ്രാമവാസികള്‍ കിണറില്‍ മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച അന്വേഷണം നടത്തുന്നതിനിടെ ആളുകള്‍ക്ക് കുട്ടിയുടെ പുസ്തകങ്ങളും മറ്റും ഈ കിണറിനടുത്തുനിന്നും കളഞ്ഞുകിട്ടിയിരുന്നു എന്നാല്‍ കിണറില്‍ അകപ്പെട്ടിരിക്കാനുള്ള സാധ്യതയെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കുട്ടിയുടെ ദേഹത്ത് മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മരണത്തിന് മുമ്പ് കുട്ടി മാനഭംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

കുറച്ചുനാളുകളായി യുവാക്കളുടെ ഈ സംഘം കുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍പ്പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

English summary
A 17-year-old Class 12 student was allegedly raped by a gang of youths and thrown into a well in RK Pet near Pallipattu in Tiruvallur district on Monday. The incident came to light on Tuesday after some villagers spotted her body in the well and informed the police. Four youngsters from surrounding villages have been detained in this connection,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X