മുംബൈയില്‍ രക്ഷയായത് ഫേസ്ബുക്കും ട്വിറ്ററും

അപകടത്തിനിരയായവരെ വിവിധതരത്തില്‍ സഹായിക്കാന്‍ തയ്യാറായവരുടെ പേരു വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ട്വിറ്ററില്‍ ഒരു പേജ് തയ്യാറാക്കിയിരുന്നു. രക്തം, വാഹനം, താമസം തുടങ്ങിയ സൗകര്യങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവരുടെ വിവരങ്ങള്‍ ഈ പേജില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഫേസ്ബുക്കില്‍ വാഹന സൗകര്യം, താമസം, രക്ത ദാനം തുടങ്ങിയ വിവരങ്ങള്‍ ലഭിക്കുന്നതിനായി പ്രത്യേക ടാഗുകളുണ്ടാക്കിയിരുന്നു. ഫോണുകള്‍ നിശ്ചലമാണെന്നും അതിനാല്‍ ഓണ്‍ലൈന്‍ സൈറ്റുകളെ ആശ്രയിക്കാന്‍ ഫേസ് ബുക്കും ട്വിറ്ററും ആഹ്വാനം ചെയ്തിരുന്നു.
പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഗൂഗിള്‍ പ്ലസും അപകടത്തില്‍ പെട്ടവര്‍ക്ക് സഹായവുമായി രംഗത്തെത്തി. ടാക്‌സി കിട്ടാതെ വിഷമിക്കുന്നവര്‍ക്കും താമസസൗകര്യം തേടുന്നവര്‍ക്കും പ്രയോജനം ചെയ്യുന്ന ഒട്ടേറെ വിവരങ്ങള്‍ ഗൂഗിള്‍ പ്ലസ് നല്‍കി. (വീഡിയോ, സ്‌ഫോടന ചിത്രങ്ങള്‍)
എന്നാല്‍ സ്‌ഫോടനം സംബന്ധിച്ച ഒട്ടേറെ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി ആയി മാറി ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍. കസബിന്റെ ജന്‍മദിനമാണോ ജൂലായ് 13 എന്നതായിരുന്നു ചൂടു പിടിച്ച ചര്‍ച്ച. കസബിന്റെ ജന്‍മദിനം ജൂലായ് 13 ആണെന്നു പ്രചരിച്ചതോടെ ചിലര്‍ വിക്കിപീഡിയയിലെ കസബിന്റെ പേജിലെ ജന്‍മദിനം മാറ്റി. ഇതിനു പുറമേ സ്‌ഫോടകരുടെ ഉന്നം കുട്ടികളായിരുന്നു എന്ന തരത്തിലും പോസ്റ്റുകള്‍ വന്നു.












Click it and Unblock the Notifications