കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. സിഎസ്‌ഐയുടെ എല്‍എംഎസ് വളപ്പില്‍ ഉണ്ടായ രണ്ടു വ്യത്യസ്ത അക്രമങ്ങളില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു. കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് കോഴ വാങ്ങിയ വാര്‍ത്തകള്‍ പുറത്തുവിട്ട ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്.

പാളയം എല്‍എംഎസ് വളപ്പില്‍ റിപ്പോര്‍ട്ട്് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസിലെ ശരത് കൃഷ്ണന്‍, അയ്യപ്പന്‍ എന്നിവരെ രാവിലെ ഒരു സംഘം ആക്രമിച്ചു. ഇവരുടെ ക്യാമറ കേടു വരുത്തുകയും അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടേപ്പ് എടുത്തുമാറ്റുകയും ചെയ്തു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് വീണ്ടും ആക്രമണുണ്ടായത്. ഇന്ത്യ വിഷന്റെ മാര്‍ഷല്‍ വി സെബാസ്റ്റ്യന്റെ തല പൊലീസ് അടിച്ചുപൊട്ടിച്ചു.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സ്ഥലത്തെത്തി മടങ്ങിയ ശേഷമാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരു എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കമുള്ള സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.

പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, വി.ശിവന്‍കുട്ടി എംഎല്‍എ എന്നിവര്‍ സ്ഥലത്തെത്തി. കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. രണ്ട് പേരെ അറസ്റ്റ് ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X