കരുണാനിധിയും സ്റ്റാലിനും തമ്മില്‍ തര്‍ക്കം

ഇത് ഇന്നോ ഇന്നലേയോ തുടങ്ങിയതല്ലെങ്കിലും ഇപ്പോള്‍ തര്‍ക്കം അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കരുണാനിധിയും സ്റ്റാലിനും തമ്മില്‍ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പരസ്യമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ആദ്യമായാണ് സ്റ്റാലിന്‍ കരുണാനിധിക്ക് എതിരെ പരസ്യമായി ശബ്ദമുയര്‍ത്തുന്നത്.
ജൂലൈ 14ന് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മുപ്പത് മിനിറ്റ് നീണ്ട വാഗ്വാദത്തിനു ശേഷം കടുത്ത അതൃപ്തിയോടെ സ്റ്റാലിന്‍ പാര്‍ട്ടി ആസ്ഥാനത്തിനു പുറത്തേക്കു പോയവുകയായിരുന്നുവത്രേ. ഉടനെ കരുണാനിധി തന്റെ സെക്രട്ടറി കെ ഷണ്‍മുഖനാഥനൊപ്പം മഹാബലിപുരത്തെ റിസോര്‍ട്ടിലേയ്ക്കും പോയി.
കനിമൊഴിക്കെതിരെ സ്റ്റാലിന്‍ നടത്തുന്ന പ്രചരണത്തില്‍ അതൃപ്തരായ പാര്‍ട്ടിയുടെ വനിതാ വിഭാഗം പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച കരുണാനിധി സ്റ്റാലിനെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയത്.
അഴഗിരിയും കനിമൊഴിയും പാര്‍ട്ടിക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന നിലപാടില്‍ സ്റ്റാലിന്‍ ഉറച്ചു നിന്നു. അടുത്ത ആഴ്ച പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം കോയമ്പത്തൂരില്‍ നടക്കാനിരിക്കെയാണ് കരുണാനിധിയുടെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍വീണ്ടും വാര്‍ത്തയായിരിക്കുന്നത്.
അഴഗിരിയെയും കനിമൊഴിയെയും മാരന്‍ സഹോദരന്‍മാരെയും പാര്‍ട്ടി നേതൃത്വത്തിലേക്ക് പരിഗണിക്കരുത് എന്നാണ് സ്റ്റാലിന്റെ ആവശ്യം. ജനറല്‍ കൗണ്‍സിലില്‍ തന്റെ പക്ഷക്കാരായ മറ്റു നേതാക്കളെ ഉപയോഗിച്ച് ഇക്കാര്യം ഉന്നയിക്കാനും സ്റ്റാലിന്‍ പദ്ധതിയിടുന്നുണ്ട്.
ഡിഎംകെയില്‍ കരുണാനിധിയുടെ പിന്‍ഗാമിയാവുകയെന്നതാണ് സ്റ്റാലിന്റെ ലക്ഷ്യം. എന്നാല്‍ കരുണാനിധിയല്ലാതെ മറ്റാരും തല്‍ക്കാല് അധ്യക്ഷനാവേണ്ടെന്നാണ് അഴഗിരിയുടെ നിലപാട്.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടാല്‍ താനും മത്സര രംഗത്ത് ഉണ്ടാകുമെന്ന് അഴഗിരി നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.












Click it and Unblock the Notifications