കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രത്തിലേയ്ക്ക് 30ക്യാമറകള്‍

  • By Lakshmi
Google Oneindia Malayalam News

Sree Padmanabhaswamy temple
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മുപ്പത് ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. പുറമേയുള്ള സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 100 പൊലീസുകാരെ കൂടി നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്.

പ്രധാനവാതില്‍ മുതല്‍ നിധിശേഖരമുള്ള അറകള്‍വരെയുള്ള സ്ഥലങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുക. ഇവ സ്ഥാപിച്ചിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയില്ല. എന്നാല്‍ സന്ദര്‍ശകരുടെ ഓരോ നീക്കവും ഈ ക്യാമറകള്‍ ഒപ്പിയെടുക്കും. ഇവ കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിയും.

കമാന്‍ഡോകളുടെ നിലവിലുള്ള എണ്ണവും കൂട്ടും. മതിലകം ഓഫീസിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടി. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന പൊലീസ് ഉന്നതതല യോഗം പുതുതായി ഏര്‍പ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു

ഇതിനിടെ ക്ഷേത്രസുരക്ഷാ ചെലവിലേയ്ക്കായി സര്‍ക്കാര്‍ കൂടുതല്‍ പണം അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സുരക്ഷാക്രമീകരണങ്ങള്‍ക്കായി ബജറ്റില്‍ വിലയിരുത്തിയ ഒരുകോടി രൂപ അപര്യാപ്തമാണെന്ന് കോടതി നിരീക്ഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ തുക വകയിരുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

English summary
Police decided to install 30 cameras in Sree Padmanabha Swamy Temple to ensure the security. Meanwhile CM Oommen Chandy said that government would provide adequate security to the famous Sree Padmanabhaswamy temple here where enormous wealth was found hidden in secret cellars.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X