Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം 18,000ത്തിലേയ്ക്ക് കുതിയ്ക്കുന്നു

Gold
കൊച്ചി: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധന, ദിവസങ്ങള്‍ക്കുള്ളില്‍ പവന്‍ വില പതിനെട്ടായിരത്തിലെത്തുമെന്ന സൂചനകള്‍ നല്‍കിക്കൊണ്ടാണ് വിലക്കയറ്റം തുടരുന്നത്. ചൊവ്വാഴ്ച പവന് 120 രൂപ കൂടി 17360ല്‍ എത്തി.

ഒരു ഗ്രാമിന് 2170 രൂപയാണ് ചൊവ്വാഴ്ചത്തെ വില. ആഗോളവിപണിയിലെ വിലക്കയറ്റമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിയ്ക്കുന്നത്.

വില അനുദിനം കൂടുകയാണെങ്കിലും ആഭ്യന്തരവിപണിയിലെ വില്‍പനയെ ഇത് കാര്യമായി ബാധിച്ചിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഓണത്തിനൊപ്പം കല്യാണ സീസണ്‍ കൂടി വരുന്നതോടെ കേരളത്തില്‍ സ്വര്‍ണവില്‍പന കൂടാനേ സാധ്യതയുള്ളു.

സ്വര്‍ണത്തിന്റെ വിലവര്‍ധനയെക്കുറിച്ച് ഉപഭോക്താക്കളില്‍ കാര്യമായ വേവലാതിയില്ലെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിന്റെ വിലയിരുത്തല്‍. കൌണ്‍സിലിന്റെ കണക്കനുസരിച്ച് 2010ല്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ 60 ശതമാനത്തിലേറെ വര്‍ധനയുണ്ട്.

സ്വര്‍ണത്തിന്റെ ആഗോളാവശ്യവും 2010ല്‍ കഴിഞ്ഞ 10 വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയിരുന്നു. 2009 നെ അപേക്ഷിച്ച് ഇത് ഒന്‍പതു ശതമാനം കൂടി 3812.2 ടണ്ണിലെത്തി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്വര്‍ണത്തിന് വന്‍വിലക്കയറ്റമുണ്ടാവുകയും പവന്‍ വില 20,000ത്തില്‍ എത്തുകയും ചെയ്യുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍.

ലണ്ടന്‍ ബുള്ള്യന്‍ വിപണിയില്‍ സ്വര്‍ണ വില തിങ്കളാഴ്ച 1600.10 ഡോളറിലെത്തിയിരുന്നു. ട്രോയ് ഔണ്‍സിന്(31.1ഗ്രാം) വില 1600 ഡോളറിന് മുകളിലെത്തുന്നത് ഇതാദ്യമാണ്. 3.20 ഡോളര്‍ വര്‍ധനയോടെ 1605.30 ഡോളര്‍ നിരക്കിലാണ് നിലവില്‍ വ്യാപാരം തുടരുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളുടെ കടബാധ്യത അപകടകരമായി തുടരുന്നതാണ് വില വര്‍ധിക്കാന്‍ കാരണം. ഡോളറിനും യുറോയ്ക്കും വില കുറയുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+