ലൈംഗിക കളിപ്പാട്ടങ്ങളുമായി 50കാരി പിടിയില്‍
മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ ലൈംഗിക കളിപ്പാട്ടങ്ങളും അശ്ലീലസിഡികളുമായി സ്ത്രീ പിടിയിലായി. അമ്പതു വയസ്സുള്ള അമേരിക്കക്കാരിയെയാണ് അധികൃതര്‍ വിമാനത്താവളത്തില്‍ പിടികൂടിയത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായിട്ടാണത്രേ ഇവര്‍ മുംബൈയില്‍ എത്തിയത്.
ഇവരുടെ കയ്യില്‍ വിലകൂടിയ അടിവസ്ത്രങ്ങളും ആഭരണങ്ങളുമുള്‍പ്പെടെ പല വസ്തുകക്കളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആഭരണങ്ങള്‍ മാത്രം 6.5ലക്ഷം രൂപവിലമതിയ്ക്കുമത്രേ. ഡപ്യൂട്ടി കമ്മീഷണര്‍ സമീന്‍ വാങ്കെഡെയാണ് ഇവരെ അറസ്റ്റുചെയ്തത്. പിന്നീട് ചോദ്യം ചെയ്യുന്നതിനായി ഇവരെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് കൈമാറി. പിന്നീട് അധികൃതര്‍ ഇവരെ മോചിപ്പിക്കുകയും ചെയ്തു.
ലൈംഗിക കളിപ്പാട്ടങ്ങളും മറ്റു കൊണ്ടുവരുന്നതിന് നിരോധനമുള്ളകാര്യത്തെക്കുറിച്ച് ഇവര്‍ക്കറിയില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. തന്റെ വ്യക്തിപരമായ ആവശ്യത്തിനുള്ളവയാണ് വസ്തുക്കളെന്നാണത്രേ ഇവര്‍ പറഞ്ഞിരിക്കുന്നത്.
ഇന്ത്യന്‍ കസ്റ്റംസ് നിയമത്തിലെ 110 വകുപ്പ് പ്രകാരമാണ് അവരെ അറസ്റ്റുചെയതിരുന്നത്. വിട്ടയച്ച ഇവരെ എപ്പോള്‍വേണമെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യാനായി വിളിപ്പിക്കേണ്ടിവരുമെന്ന് പൊലീസ് പറയുന്നു.