കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധവളപത്രങ്ങളുമായി മാണിയും ഐസക്കും

  • By Ajith Babu
Google Oneindia Malayalam News

KM Mani
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്തുവച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ റവന്യൂകമ്മി പരിധി കടന്നതായി ധവളപത്രത്തില്‍ ധനമന്ത്രി കെഎം മാണി തയാറാക്കിയ ധവളപത്രത്തില്‍ പറയുന്നു.

വികസനച്ചെലവ് കുറയുകയും വികസനേതരച്ചെലവുകള്‍ കുതിച്ചുയരുകയും ചെയ്തു. സാമ്പത്തിക വളര്‍ച്ചയും അഞ്ച് വര്‍ഷത്തിനിടെ കുറഞ്ഞതായി ധവളപത്രത്തില്‍ കുറ്റപ്പെടുത്തുന്നു.

നികുതി വരുമാനത്തില്‍ വര്‍ധന ഉണ്ടായത് വാറ്റ് നടപ്പാക്കിയതുകൊണ്ടു മാത്രമാണ്. നടപ്പുസാമ്പത്തികവര്‍ഷം 10,197 കോടി രൂപയുടെ അധികബാധ്യതയാണ് സംസ്ഥാനത്തിന് നേരിടേണ്ടി വരിക.
പെന്‍ഷന്‍ പരിഷ്‌കരണവും ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും 4825 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍ക്കാരിന് വരുത്തിവച്ചത്. റേഷന്‍ സബ്‌സിഡിയിലൂടെ മാത്രം 266 കോടി രൂപയുടെ അധികബാധ്യതയുണ്ടായി.

മന്ത്രിയായി ചുമതലയേറ്റ ഉടന്‍ തന്നെ ഖജനാവിന്റെ സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുമെന്ന് കെ.എം. മാണി പ്രഖ്യാപിച്ചിരുന്നു പുതുക്കിയ ബജറ്റ് അവതരണ വേളയില്‍ ധവളപത്രം എന്തുകൊണ്ട് പുറത്തിറക്കിയില്ലെന്ന് ചോദിച്ച് പ്രതിപക്ഷം മാണിക്കെതിരേ വിമര്‍ശനവുമുയര്‍ത്തിയിരുന്നു.

മുന്‍സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കെഎം മാണിയുടെ ധവളപത്രത്തിനെതിരെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് ബദല്‍ ധവളപത്രം സഭയില്‍ വെയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Stating that the previous LDF government lacked financial planning, the White Paper presented by the Congress-led UDF government today said the previous government had favoured unproductive expenditure even as the debt of the state stood at Rs 7863 crore by the end of 2010-11.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X