പറവൂര്‍ കേസ്: ശോഭാ ജോണിനെ ചോദ്യം ചെയ്‌തേക്കും
കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ പൊലീസ് അന്വേഷിയ്ക്കുന്ന ഇടനിലക്കാരനെക്കുറിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ തന്ത്രിക്കേസിലെ പ്രതി ശോഭ ജോണിനെ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനരെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിച്ചു നഗ്നചിത്രങ്ങളെടുത്തു പണം തട്ടിയ കേസിലെ മുഖ്യപ്രതിയാണു ശോഭ ജോണ്‍.
തിരുവനന്തപുരത്തെ റിട്ടയേഡ് എഎസ്‌ഐയുടെ മകന്‍ പറവൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ
പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ഇയാള്‍ പെണ്‍കുട്ടിയെ ഇയാള്‍ ചെന്നൈയിലെ ഒരു വീട്ടിലെത്തിച്ചു സഹപ്രവര്‍ത്തകര്‍ക്കു കാഴ്ചവച്ചിരുന്നതായി കേസില്‍ അറസ്റ്റിലായ ചിലര്‍ മൊഴി നല്കിയിരുന്നു.
ശോഭ ജോണുമായി അടുത്ത സൗഹൃദമാണ് ഇയാള്‍ക്കുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍.
ക്രൈംബ്രാഞ്ചിലെ എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനുമായി ശോഭ ജോണിന് അടുത്ത ബന്ധമുള്ളതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ആരോപണമുയര്‍ന്നതിന് പിന്നാലെ ഈ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ചെയ്തു.












Click it and Unblock the Notifications