കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മന്‍ ചാണ്ടി@ ലൈവ് ന്യൂയോര്‍ക്ക് ടൈംസില്‍

  • By Ajith Babu
Google Oneindia Malayalam News

The chief minister of Kerala state in India has installed a webcam in his office and puts the feed online as an anticorruption measure.
ന്യൂയോര്‍ക്ക്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചേംബറും ഓഫിസും വെബ്കാസ്റ്റിങിലൂടെ ലോകത്തിന്റെ മുന്നിലെത്തുന്നത് 'ന്യൂയോര്‍ക്ക് ടൈംസി'ലും വാര്‍ത്തയായി. ട്രാന്‍സ്പാരന്റ് ഗവണ്‍മെന്റ് വയാ വെബ്ക്യാംസ് ഇന്‍ ഇന്ത്യ എന്നാണ് ചിത്രസഹിതമുള്ള വാര്‍ത്തയുടെ തലക്കെട്ട്.

അഴിമതിക്കെതിരായ നടപടിയുടെ ഭാഗമായാണ് ഇന്ത്യയിലെ ഒരു മുഖ്യമന്ത്രി തന്റെ ഓഫീസ് 24 മണിക്കൂറും ലോകത്തിന് മുന്നില്‍ തുറന്നിട്ടതെന്ന് പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ വികാസ് ബജാജ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ലിറ്റില്‍ ബ്രദര്‍ ഈസ് വാച്ചിങ് യു (ജനങ്ങള്‍ എല്ലാം കാണുന്നു) ഇങ്ങനെയൊരു ഉപശീര്‍ഷകവും വാര്‍ത്തയ്ക്ക് നല്‍കിയിട്ടുണ്ട്. വന്‍കിട കോര്‍പറേറ്റുകളിലും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സംവിധാനത്തിലൂടെ മേലുദ്യോഗസ്ഥന്‍ (ബിഗ് ബ്രദര്‍) കീഴുദ്യോഗസ്ഥനെ നിരീക്ഷിക്കുകയാണ് പതിവ്. എന്നാല്‍ പുതിയ സംവിധാനത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ജനങ്ങളാണ് (ലിറ്റില്‍ ബ്രദര്‍)നിരീക്ഷിക്കുന്നതെന്ന്് പത്രം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ വന്‍ അഴിമതിക്കഥകള്‍ക്ക് ഉന്നതതലബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കേരള മുഖ്യമന്ത്രി തന്റെ ഓഫീസ് തന്നെ ലോകത്തിന് മുന്നില്‍ തുറന്നിട്ടത്. എന്നാല്‍ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളെല്ലാം വെബ്ക്യാമിലൂടെ കാണാമെങ്കിലും അതില്‍ ശബ്ദമില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.

്‌വെബ്കാസ്റ്റിങ് വന്ന ജൂലൈ ഒന്നിന് തന്നെ ലക്ഷം പേര്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ 2.93 ലക്ഷം പേര്‍ സൈറ്റിലെത്തി. വെബ്‌സൈറ്റിന്റെ വിശദാംശങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്.

English summary
That is the premise for the webcam that a top government official here has installed in his office, as an anticorruption experiment. Goings-on in his chamber are viewable to the public, 24/7.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X