കെട്ടുന്നത് ചൈനക്കാരിയെ ആയിരിക്കണം

ലോകമെമ്പാടും ഒട്ടേറെ മാധ്യമസ്ഥാപനങ്ങളുടെ ഉടമയായി എണ്‍പതുകാരനായ മര്‍ഡോക്കിന്റെ മൂന്നാംഭാര്യയാണ് 42കാരിയായ വെന്‍ഡി. മര്‍ഡോക്കിന്റെ സ്റ്റാര്‍ ടെലിവിഷനില്‍ ഹോങ്കോങില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വെന്‍ഡി തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്.
കിഴക്കന്‍ ചൈനീസ് നഗരമായ സുസോയില്‍ ഒരു കമ്പനി ഡയറക്ടറുടെ മകളായി ജനിച്ച വെന്‍ഡി പ്രായപൂര്‍ത്തിയായ ഉടനെ ചൈനയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. അമേരിക്കന്‍ പൗരത്വം നേടിയ വെന്‍ഡി, യേല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍നിന്ന് എംബിഎ നേടിയ ശേഷം സ്റ്റാര്‍ ടിവിയില്‍ ഇന്റേണ്‍ഷിപ്പിന് ചേര്‍ന്നു.
അവിടെവച്ചാണ് മര്‍ഡോക്കിനെ പരിചയപ്പെട്ടത്. സൗഹൃദം പ്രണയമായി മാറുകയും വിവാഹത്തില്‍ അവസാനിയ്ക്കുകയുമായിരുന്നു. 1999ല്‍ വിവാഹിതരായ ദമ്പതിമാര്‍ക്ക് ഗ്രേയ്‌സ്, ക്‌ളോ എന്നിങ്ങനെ രണ്ടുമക്കളാണ് ദമ്പതികള്‍ക്ക്. ആദ്യഭാര്യയില്‍ പ്രൂഡന്‍സ്, രണ്ടാംഭാര്യയില്‍ ജയിംസ്, എലിസബത്ത് എന്നിവരാണ് മര്‍ഡോക്കിന്റെ മറ്റു മക്കള്‍.
വെന്‍ഡിയുടെ സ്മാഷ് ചൈനീസ് മാധ്യമങ്ങളും ആഘോഷിക്കുകയാണ്. ഫോണ്‍ വിവാദം വലിയ വാര്‍ത്തയായില്ലെങ്കിലും വെന്‍ഡിയുടെ സ്മാഷിന് വമ്പന്‍ പ്രാധാന്യമാണ് രാജ്യത്ത് കിട്ടിയത്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും വെന്‍ഡി തന്നെയാണ് താരം.
'നിങ്ങള്‍ കെട്ടുകയാണെങ്കില്‍ അതൊരു ചൈനക്കാരിയെ ആയിരിക്കണം. നിങ്ങള്‍ ആപത്തില്‍പ്പെടുമ്പോള്‍ അവള്‍ സഹായവുമായെത്തും'-ഒരു ചൈനീസ് പത്രം വെന്‍ഡിയുടെ തല്ലിനെ വാഴ്ത്തുന്നത് ഇങ്ങനെ!
മുന്‍പേജില്‍












Click it and Unblock the Notifications