ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് സിനിമയാക്കില്ല: അരുന്ധതി

നോവല്‍ വായിക്കുന്ന ഓരോ വായനക്കാരുടെയും മനസില്‍ ഓരോ സിനിമയുണ്ട്. എന്റെ നോവല്‍ ഒരു സംവിധായകന്റെ ഭാവനയില്‍ വിരിയുന്ന സിനിമയാകണമെന്ന് ആഗ്രഹമില്ല- അവര്‍ വിശദീകരിച്ചു.
നാലരവര്‍ഷമെടുത്താണ് നോവല്‍ പൂര്‍ത്തിയാക്കിയത്. ഞാനും എന്റെ നദിക്കും(മീനച്ചിലാര്‍) ഇടയിലുള്ള നിശബ്ദത എഴുത്തിലുണ്ട്. വായനക്കാരുടെയും സഹൃദയരുടെയും പങ്കുവയ്ക്കലുകളും ആസ്വാദക കൂട്ടായ്മകളും ബുക്കര്‍െ്രെപസിനേക്കാള്‍ വലിയ സമ്മാനമാണ്.
ന്യൂക്ലിയര്‍ ആയുധങ്ങളെക്കുറിച്ച് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കും. ജീവനാധാരമായി ലോകത്തില്‍ ഒട്ടേറെ കൊച്ചുകൊച്ചു കാര്യങ്ങളുണ്ട്. ലോകത്തില്‍ മനുഷ്യര്‍ മാത്രമല്ല, പൂക്കളും പുഴക്കളും തേനീച്ചകളും ഉണ്ട്. ഇവയെല്ലാം മനസിലാക്കുന്നവരാണ് ആദിവാസികള്‍.
അതിനു വര്‍ഗസിദ്ധാന്തമോ മാര്‍ക്‌സിയന്‍ വിശകലനമോ ആവശ്യമില്ല. ഇന്നു ജീവിച്ചിരുന്നെങ്കില്‍, ഈ പ്രശ്‌നങ്ങളെല്ലാം കാറല്‍ മാര്‍ക്‌സിനുപോലും മനസിലാക്കാന്‍ സാധിക്കുമോയെന്നു സംശയമാണ്- അരുന്ധതി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം തൃശൂരില്‍ ചലച്ചിത്ര നിരൂപകനായ ഐ ഷണ്‍മുഖദാസിന്റെ പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് തന്റെ പുസ്തകനം ചലച്ചിത്രമാക്കില്ലെന്ന് അരുന്ധതി പറഞ്ഞ്. ചടങ്ങിനെത്തിയ അരുന്ധതിയ്‌ക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. നേരത്തേ കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നുള്ള രീതിയില്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ബിജെപിയുടെ പ്രതിഷേധം.












Click it and Unblock the Notifications