Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊണ്ടുനടന്ന് വിറ്റത് വാപ്പ: പറവൂര്‍ പെണ്‍കുട്ടി

പറവൂര്‍: കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍. വാപ്പയാണ് തന്നെ കൊണ്ടു നടന്ന് വിറ്റതെന്ന് പെണ്‍കുട്ടി കോടതിയ്ക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.

ഉമ്മ ആദ്യമൊക്കെ എതിര്‍ത്തപ്പോള്‍ അവരെ പേടിപ്പിച്ച് മിണ്ടാക്കിയതും വാപ്പയാണ്. ഏജന്റുമാര്‍ ഒരു ലക്ഷം രൂപ വരെ എനിക്ക് വില പറഞ്ഞു. സംസ്ഥാനത്തുണ്ടായ മറ്റു പെണ്‍വാണിഭക്കേസുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പറവൂര്‍ പെണ്‍വാഭിക്കേസിലെ കുട്ടി നല്‍കിയ മൊഴി.

ഒരു ദിവസംകൊണ്ട് മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയ 68 പേജുള്ള മൊഴിയില്‍ തന്നെ പീഡിപ്പിച്ച നൂറ്റിയറുപതോളം പേരെയും തന്നെ പലര്‍ക്കും പങ്കുവച്ച ഇടനിലക്കാരെയും ഇതിനെല്ലാം സൗകര്യം ചെയ്തു കൊടുത്ത് പണം സമ്പാദിച്ച പിതാവിനെയും പറ്റി പെണ്‍കുട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട്.

'എന്റെ പ്രശ്‌നങ്ങളെല്ലാം തറവാട് വീടിനടുത്തുള്ള സുഹൃത്തിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു. ജീവിതം മടുത്ത ഞാന്‍ ബസിനു മുന്നില്‍ ചാടി മരിക്കാന്‍ തീരുമാനിച്ചതാണ്. ഒരു ദിവസം ബസിനു മുന്നില്‍ ചാടി. ബസ് ഡ്രൈവര്‍ കുറെ ചീത്തവിളിച്ചു. എനിക്ക് ഒന്നും സംഭവിച്ചില്ല- പെണ്‍കുട്ടി പറഞ്ഞു. പാലക്കാട് വച്ച് കരാറുകാരന്‍ കാറിനുളളില്‍ നാലു പ്രാവശ്യവും ലോഡ്ജില്‍ കൊണ്ടു പോയും പീഡിപ്പിച്ചു.

കൂനംതൈയിലെ സുബൈദ എന്ന ഏജന്റ് വഴി കുറെ സ്ഥലങ്ങളില്‍ കൊണ്ടു പോയി പലര്‍ക്കും തന്നെ കാണിച്ചു കൊടുക്കും. ചെറിയ കുട്ടിയായതിനാല്‍ ഒരു ലക്ഷം രൂപ വരെ അവര്‍ ഇടപാടുകാരില്‍ നിന്നും ചോദിച്ചു.

തന്റെ പേരു പറഞ്ഞ് പണം വാങ്ങിയിട്ട് അവര്‍ ഇടപാടുകാര്‍ക്കൊപ്പം പോയിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.ജുവനൈല്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടി തറവാട്ടിലേക്കു പോകാനുള്ള ആഗ്രഹവും കോടതിയെ അറിയിച്ചു. തുടര്‍ന്ന് പഠിക്കാനും താല്‍പര്യമുണ്ടെന്ന് കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+