റെയ്ഡിന് ചെന്ന പൊലീസിനെ ബാര്‍ഗേള്‍സ് മര്‍ദ്ദിച്ചു
മുംബൈ: അടച്ചിട്ട ബാറില്‍ അനാശാസ്യം നടക്കുന്നുണ്ടെന്ന അറിയിപ്പിനെത്തുടര്‍ന്ന് റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ബാര്‍ ഗേള്‍സ് മര്‍ദ്ദിച്ചു.
സ്ഥാപനത്തില്‍ കയറിയ ഉടനെ തന്നെ ആറ് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പൊലീസ് സംഘത്തെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അന്ധേരി-കുര്‍ള റോഡില്‍ പട്രോളിങ് നടത്തുന്ന സംഘമാണ് അടച്ചിട്ട സ്ഥാപനത്തിനുള്ളില്‍ നിന്നും ശബ്ദം കേട്ടത്. ഉടന്‍തന്നെ പട്രോളിങ് സംഘം വിവരം എംഐഡിസിയെ അറിചയിച്ചു.
ഉടനെ ഇരുപത്തിയഞ്ച് പൊലീസുകാരുള്‍പ്പെട്ട സംഘം സ്ഥാപനത്തില്‍ റെയ്ഡിന് എത്തുകയായിരുന്നു. മുട്ടിവിളിച്ചാണ് പൊലീസ് വാതില്‍ തുറപ്പിച്ചത്. ഈ സമയത്ത് സ്ഥാപനത്തിനുള്ളില്‍ അശ്ലീലനൃത്തവും മറ്റും അരങ്ങേറുകയായിരുന്നുവത്രേ. മാത്രമല്ല ബാറിന്റെ ഉടമയെന്ന് സംശയിക്കുന്നയാള്‍ രണ്ട് ബാര്‍ ജീവനക്കാരികളോട് രണ്ടുപേര്‍ക്കൊപ്പം ശയിക്കാന്‍ നിര്‍ബ്ബന്ധിക്കുകയുമായിരുന്നു.
പൊലീസിനെ കണ്ട് അകത്തുള്ളവര്‍ ആദ്യം അന്തിച്ചുപോയി. എന്നാല്‍ ഉടന്‍ തന്നെ ഇവര്‍ സംഘം ചേര്‍ന്ന് പൊലീസിനെ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു. ആക്രമണത്തിനും കയ്യേറ്റത്തിനുമൊടുവില്‍ പൊലീസ് സംഘം ആറ് യുവതികള്‍ ഉള്‍പ്പെടെ 29 ബാര്‍ ജീവനക്കാരെയും ബാര്‍ ഉടമസ്ഥനെയും ആ സമയത്ത് ബാറിലുണ്ടായിരുന്ന മറ്റ് 15പേരെയും അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബാറിനുള്ളില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനായി തയ്യാറാക്കിയിരിക്കുന്ന ചെറിയ മുറികളുണ്ടെന്നും ഇത്തരത്തിലുള്ള നടപടികള്‍ ഇവിടെ പതിവാണെന്നാണ് മനസ്സിലായതെന്നും പൊലീസ് പറയുന്നു. സംഭവത്തിനിടെ ബാറുടമ തടങ്കലിലാക്കിയ രണ്ടു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുമുണ്ട്. ബാറിലെത്തുന്നവര്‍ക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണത്രേ ഇവര്‍ തടങ്കലിലാക്കിയത്.












Click it and Unblock the Notifications