കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കമ്പനി തുടങ്ങാം 24 മണിക്കൂറിനുള്ളില്‍

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: പ്രീയദര്‍ശന്റെ മിഥുനം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതു മാധവന്‍ എന്ന കഥാപാത്രം ഒരു ബിസ്‌ക്കറ്റ് കമ്പനി തുടങ്ങാന്‍ പെട്ടപാട് മലയാളികളൊന്നും മറക്കാനാകില്ല. ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കമ്പനിയ്ക്കുള്ള അനുമതി വൈകിക്കുന്ന മിഥുനത്തിലെ ഉദ്യോഗസ്ഥരെ പോലെ നിരവധി പേരെ സ്‌ക്രീനിനു വെളിയിലും നമുക്ക് കാണാനാകും.

എന്നാല്‍ കമ്പനി തുടങ്ങാന്‍ അനുമതി വാങ്ങുന്നത് ഇനിയൊരിക്കലുമൊരു ബാലികേറാമലയാകില്ലെന്നാണ് കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം പറയുന്നത്. കേവലം 24 മണിക്കൂറിനുള്ളില്‍ കമ്പനി തുടങ്ങാനുള്ള അനുമതി ലഭിയ്ക്കുമെന്നാണ് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്ത് 11 മുതല്‍ ഈ പദ്ധതി നടപ്പിലാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

പുതിയ പദ്ധതി അനുസരിച്ച് എല്ലാ കാര്യങ്ങളും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. രാജ്യത്തിന്റെ വ്യവസായിക വളര്‍ച്ച ത്വരിതപ്പെടുത്തുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. വ്യവസായികളോട് മുഖം തിരിക്കുന്ന പഴയ രീതി മാറ്റി വ്യവസായ സൗഹൃദരാജ്യമെന്ന പേരു നേടുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ നിലവില്‍ ഒരു കമ്പനി തുടങ്ങാന്‍ 29 ദിവസം മതിയെന്നാണ് കണക്കുകളില്‍ പറയുന്നതെങ്കിലും മാസങ്ങള്‍ കാത്തിരുന്നാലാണ് പലപ്പോഴും സ്ഥാപനം തുടങ്ങാനാവുക.

English summary
It took Kishore Biyani almost three months to incorporate Pantaloon Retail; Tulsi Tanti needed a month to float Suzlon Energy; Ramesh Chauhan says it took him ages, and he had to agonise over 50-100 pages of documentation; Kiran Mazumdar Shaw recollects she did it in a "record time" of three months in 1978, an era in which six months was the norm. But come August, entrepreneurs dreaming about walking in their footsteps can float a company in exactly 24 hours, doing everything that's needed online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X