കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പ പോയേ തീരൂ: ബിജെപി

  • By Ajith Babu
Google Oneindia Malayalam News

BJP
ദില്ലി: കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ ഉടന്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടിയോഗം ആവശ്യപ്പെട്ടു.

ദില്ലിയില്‍ ദേശീയ പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.

പുതിയ നേതാവിനെ വെള്ളിയചേരുന്ന ബിജെപി നിയമസഭാ കക്ഷിയോഗം തിരഞ്ഞെടുക്കും. ഇതിനായി അരുണ്‍ ജെയ്റ്റ്‌ലിയും രാജ്‌നാഥ് സിംഗും ബാംഗ്ലൂരിലേക്ക് പോകും.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുത്തിരുന്നു. നേരത്തെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ വസതിയിലും ബി.ജെ.പി നേതൃയോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ പാര്‍ട്ടി നേതൃത്വം യെഡിയൂരപ്പയോട് രാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദില്ലിയില്‍ നിന്നും മടങ്ങിയെത്തിയ യെഡിയൂരപ്പ രാജിവെയ്ക്കില്ലെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

English summary
BJP has decided to drop B S Yeddyurappa as chief minister of Karnataka as the price for stepped up campaign against Congress on the issue of corruption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X