ലോക്പാല്‍ കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ആഗസ്ത് ഒന്നിന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള സമിതി ആയിരിക്കും ലോക്പാല്‍ അംഗങ്ങളെ തിരഞ്ഞെടുക്കുക. അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള സംഘവും മന്ത്രിമാര്‍ ഉള്‍പ്പെട്ട സമിതിയും തയ്യാറാക്കിയ കരടുബില്ല് പരിശോധിച്ചതിനു ശേഷമാണ് നിയമമന്ത്രാലയം അന്തിമ ബില്ലിന് രൂപം നല്‍കിയത്.
ഇതനുസരിച്ച് ചെയര്‍പേഴ്‌സണും എട്ട് അംഗങ്ങളുമായിരിക്കും സമിതിയിലുണ്ടാവുക. ഇതില്‍ നാലു പേര്‍ നിയമരംഗത്തു നിന്നുള്ളവരായിരിക്കും. ചെയര്‍പേഴ്‌സണ്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയായിരിക്കും . ചെറിയ ചില ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിയ്ക്കുകയായിരുന്നു. എന്നാല്‍ മന്ത്രിസഭ പാസാക്കിയ കരടു ലോക്പാല്‍ ബില്‍ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് അന്നാ ഹസാരെ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications