കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കസബിന്റെഹര്‍ജി

  • By Ajith Babu
Google Oneindia Malayalam News

Ajmal Kasab
മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ തടവില്‍ കഴിയുന്ന പാക് ഭീകരന്‍ അജ്മല്‍ കസബിന് വധശിക്ഷ വിധിച്ചത് ശരിവെച്ച മുംബൈ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ കസബ് അപേക്ഷ നല്‍കി. കസബ് നേരിട്ടാണ് ജയിലധികൃതര്‍ മുഖേന അപ്പീല്‍ നല്‍കിയത്.

ഫെബ്രവരി 21നാണ് പ്രത്യേക കോടതി വിധിച്ച കസബിന്റെ വധശിക്ഷ മുംബൈ ഹൈക്കോടതി ശരിവെച്ചു കൊണ്ട് വിധി പ്രസ്താവിച്ചത്. പ്രത്യേക കോടതി വിധി വന്ന് ഒന്‍പതുമാസത്തിനുശേഷമാണ് ഹൈക്കോടതി അതു ശരിവെച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് ജസ്റ്റിസുമാരായ രഞ്ജനാദേശായി, ആര്‍.വി. മോറെ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

പ്രത്യേക കോടതിയുടെ നിരീക്ഷണങ്ങളെല്ലാം ശരിയാണെന്നും വധശിക്ഷ മാറ്റേണ്ടതില്ലെന്നും ബഞ്ച് വ്യക്തമാക്കി. കസബിനൊപ്പം പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഇന്ത്യന്‍ കൂട്ടാളികളായ സബാബുദ്ദീന്‍ അഹമ്മദ്, ഫാഹിം അന്‍സാരി എന്നിവരെ വിചാരണക്കോടതി വെറുതെ വിട്ടതും ഹൈക്കോടതി ശരിവെച്ചിരുന്നു.

2010 മെയ് മൂന്നിനാണ് പ്രത്യേക കോടതി ജഡ്ജി എം.എല്‍. തഹ്‌ലിയാനി കസബിന് വധശിക്ഷ വിധിച്ചത്. ഇതിനെതിരെ കസബും വധശിക്ഷ ശരിവെക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാറും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി പിന്നീട് വിധി പറഞ്ഞത്.

English summary
Ajmal Kasab, the lone terrorist caught alive in the 26/11 Mumbai terror attacks, has moved the Supreme Court challenging the Bombay High Court judgment confirming the death sentence slapped on him by a trial court for his role in the carnage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X