പറവൂര്‍ കേസ്: പ്രിയയെ അന്വേഷിക്കുന്നു
കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ വെണ്ണലയിലെ വീട്ടില്‍ വച്ച് ഏജന്റ് ബീനയ്ക്കും പെണ്‍കുട്ടിക്കുമൊപ്പം പീഡനത്തിന് ഇരയായ പ്രിയ എന്ന യുവതിയെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരെ എറണാകുളം വെണ്ണലയിലെ വാടകവീട്ടില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയതിന് ആറു പേരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യാഴാഴ്ച അറസ്റ്റു ചെയ്തിരുന്നു. പറവൂരിലെ പെണ്‍കുട്ടിയുടെയും കേസിലെ ഒമ്പതാം പ്രതിയായ ഇടനിലക്കാരി ബീനയുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കേസിലെ ഇടനിലക്കാരിയായ ബീനയാണ് പറവൂരിലെ പെണ്‍കുട്ടിയെയും പ്രിയയെന്ന യുവതിയെയും കോയമ്പത്തൂരിലെ ഇടപാടുകാര്‍ക്കു കാഴ്ചവയ്ക്കാന്‍ വെണ്ണലയില്‍ വീടു വാടകക്കെടുത്തത്.എന്നാല്‍ കോയമ്പത്തൂരില്‍ നിന്നെത്തിയ സംഘം അനാശ്യാസത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് മദ്യപിച്ച് ബഹളം കൂട്ടി. ഇത് ചോദിക്കാനായിട്ടാണ് നാട്ടുകാരില്‍ ചിലരുമായി ഈ സംഘം വാടകവീട്ടില്‍ എത്തിയത്. സദാചാര പൊലീസ് ചമഞ്ഞ ഇവര്‍ കോയമ്പത്തൂര്‍ സംഘത്തെ അടിച്ചോടിച്ചു. ഇതിന് ശേഷമാണ് നാട്ടുകാരായ സദാചാരക്കാരുടെ തനിറിം പുറത്തുവന്നത്.
വിവരം പുറത്തറിയാതിരിക്കാനും പോലീസില്‍ പിടിപ്പിക്കാതിരിക്കാനും മൂന്നു പേരും തങ്ങള്‍ക്കു വഴങ്ങണമെന്നു സംഘം ആവശ്യപ്പെട്ടു. തുടര്‍ന്ന് ആറുപേര്‍ ചേര്‍ന്നു മൂവരെയും കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പറവൂര്‍ പെണ്‍കുട്ടിയെ സംഘത്തിലെ രണ്ട് പീഡിപ്പിച്ചതെന്നു വ്യക്തമായിട്ടുണ്ട്. മാനഭംഗത്തിനിരയായ പ്രിയയെ കണ്ടെത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കുമെന്നാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിഗമനം.
ഇടനിലക്കാരി ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ആറംഗ സംഘത്തെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. വെണ്ണല സ്വദേശികളായ ചെറുപുള്ളിപ്പറമ്പില്‍ അനീഷ് അബ്ദുള്‍ ഖാദര്‍ (24), മൈനപ്പറമ്പില്‍ സഹില്‍ ജമാല്‍ (24), കൊല്ലംപറമ്പില്‍ മുഹമ്മദ് നിയാസ് (25), ആയത്തുപറമ്പില്‍ നിഷാദ് അക്ബര്‍ (25), ചിറ്റൂര്‍ എട്ടുരുത്തില്‍ നിജോ ആന്റണി (26), ആയത്തുപറമ്പില്‍ ആന്റണി ജോസഫ് (26) എന്നിവരെയാണു ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്.












Click it and Unblock the Notifications