കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാഷന്‍ പ്രതീകം: ഹിനയ്ക്ക് രോഷം

  • By Ajith Babu
Google Oneindia Malayalam News

Hina Rabani
ലാഹോര്‍: ഇന്ത്യാ സന്ദര്‍ശനം കഴിഞ്ഞ് പാകിസ്താനില്‍ തിരിച്ചെത്തിയ യുവ വിദേശകാര്യമന്ത്രി ഹിന റബ്ബാനി മാധ്യമങ്ങള്‍ തന്നെ ഫാഷന്‍ പ്രതീകമാക്കിയതില്‍ ശക്തമായി പ്രതിഷേധം പ്രകടിപ്പിച്ചു.

മൂന്ന് ദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിന് ശേഷം വ്യാഴാഴ്ച ലാഹോറില്‍ വിമാനമിറങ്ങിയ ഉടനെ മാധ്യമപ്രവര്‍ത്തകര്‍ അടുത്തെത്തിയതോടെയാണ് പാകിസ്താനിലെ ഏറ്റവും പ്രായം കുറഞ്ഞ വിദേശകാര്യമന്ത്രി ഇന്ത്യന്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.

നിങ്ങള്‍ കാണുന്നില്ലേ, പാപ്പരാസികളാണ് എവിടെയും. നിങ്ങള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്ന് പാകിസ്താനിലെ മാധ്യമപ്രവര്‍ത്തകരോട് അവര്‍ പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ അവര്‍ ഇസ്‌ലാമാബാദിലേക്ക് തിരിക്കുകയായിരുന്നു.

വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്കായി ദില്ലിയിലെത്തിയ മുപ്പത്തിനാലുകാരിയായ ഹിനയുടെ വേഷവിധാനങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഹിനയെ വിടാതെ പിന്തുടര്‍ന്ന മാധ്യമങ്ങള്‍ അവരുടെ വേഷവിധാനത്തെക്കുറിച്ച് വര്‍ണിച്ച് വാര്‍ത്തകളെഴുതിയിരുന്നു. സീസണ് ചേര്‍ന്ന വസ്ത്രങ്ങളും 17 ലക്ഷത്തിന്റെ ഹാന്‍ഡ് ബാഗും പതിനായിരങ്ങളുടെ സണ്‍ഗ്ലാസുമെല്ലാം വാര്‍ത്തകളായി മാറിയിരുന്നു.

ഉഭയകക്ഷി ചര്‍ച്ച ഗുണകരമായിരുന്നെന്നാണ് ഹിന റബ്ബാനി പ്രതികരിച്ചത്. പാകിസ്താനുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നതായും അവര്‍ വ്യക്തമാക്കി.

English summary
Pakistan's young Foreign Minister Hina Rabbani Khar might have caught New Delhi's imagination, but her depiction in the Indian media as a 'fashion icon' seemed to have irked her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X