കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ.ഒ.ബി പലിശനിരക്ക് കൂട്ടി

Google Oneindia Malayalam News

iob
മുംബൈ: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചു. അടിസ്ഥാനനിരക്കുകളില്‍ റിസര്‍വ് ബാങ്ക് വര്‍ധന വര്‍ത്തിയതിനെ തുടര്‍ന്ന് പലിശനിരക്ക് നിലവിലുള്ള 10.25 ശതമാനത്തില്‍ നിന്നും 10.75 ശതമാനമായി ഉയര്‍ത്താനാണ് ബാങ്ക് തീരുമാനിച്ചിട്ടുള്ളത്.

വര്‍ധന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള ബി.പി.എല്‍ ആര്‍( ബെഞ്ച്മാര്‍ക്ക് പ്രൈം ലെന്‍ഡിങ് റേറ്റ്) 14.5 ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിലാണ് റിസര്‍വ് ബാങ്ക് വര്‍ധനവ് വരുത്തിയത്. ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് റിസര്‍വ് ബാങ്ക് ചുമത്തുന്ന പലിശയാണ് റിപ്പോ. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്ന പണത്തിന് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ. മാര്‍ച്ച് 2011നുശേഷം 11 തവണയാണ് കേന്ദ്രബാങ്ക് നിരക്കുകളില്‍ മാറ്റം വരുത്തിയത്.

English summary
Indian Overseas Bank hikes base rate from 10.25 percent to 10.75 percent. “The base rate of the bank has been revised from 10.25 percent to 10.75 percent with effect from Aug 1 for all advances linked to base rate,” the bank said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X