കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംകെ സ്റ്റാലിന്‍ അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

MK Stalin
മധുര: കരുണാനിധിയുടെ മകനും ഡിഎംകെ ട്രഷററും മുന്‍ ഉപമുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ തിരുവാരൂര്‍ ജില്ലാ സെക്രട്ടറി കലൈവാണന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ചതിനാണ് സ്റ്റാലിനെ അറസ്റ്റ് ചെയ്തത്.

സ്റ്റാലിന് പുറമെ ഡിഎംകെയുടെ എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെ 300 ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ചെന്നൈ തിരുത്തുറൈപൂണ്ടിക്ക് സമീപം സ്റ്റാലിന്റെ വാഹനവ്യൂഹം തടഞ്ഞ് അദ്ദേഹത്തെയും അനുയായികളെയും അറസ്റ്റ് ചെയ്തത്.

ഡിഎംകെ തിരുവാരൂര്‍ ജില്ലാ സെക്രട്ടറി കലൈവാണനെ ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പൊലീസ്. എന്നാല്‍ കലൈവാണനെ വിട്ടുതരില്ലെന്ന് പറഞ്ഞപ്പോഴാണ് സ്റ്റാലിനെ അറസ്റ്റ് ചെയ്തത്. സ്റ്റാലിനൊപ്പം ഉണ്ടായിരുന്ന മുന്‍മന്ത്രിമാരായ മതിവാണന്‍, അഴക് തിരുനാവക്കരശ്, എ.കെ.എസ് വിജയന്‍ എം.പി എന്നിവരെയും വാഹനവ്യൂഹത്തിലുണ്ടായിരുന്ന 300 ഓളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30ന് തിരുവല്ലികേണി എംഎല്‍എ ജെന്‍പഴകനെ ുലര്‍ച്ചെ 3.30ഓടെ ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി അറസ്റ്റ് ചെയ്തിരുന്നു. ഉദുമല്‍പേട്ടയില്‍ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

തിരുപ്പൂരില്‍ നിന്നുള്ള പൊലീസ് സ്ംഘമാണ് അറസ്റ്റ് ചെയ്തത്. സേലത്ത് ഭൂമി തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ മുന്‍മന്ത്രി വീരപണ്ഡി അറുമുഖത്തെ മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.

English summary
M.K. Stalin arrested for resisting the arrest of DMK Tiruvarur District secretary, Poondi Kalaivanan, in Tiruvarur distric
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X