കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയത്തിനെതിരെ മുസ്ലീം ലീഗും

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ മുസ്ലീം ലീഗും രംഗത്തെത്തി. ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.

നിര്‍ബാധം ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് ശരിയല്ല. ലൈസന്‍സ് അനുവദിക്കുന്നതില്‍ നിയന്ത്രണം വേണം. ചുരുങ്ങിയ സമയത്തിനുള്ളിലാണ് മദ്യനയം തയാറാക്കേണ്ടി വന്നത്. അതുകൊണ്ട് തന്നെ ഇത് പൂര്‍ണമല്ല. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ് മജീദ് പറഞ്ഞു.

മദ്യശാലകളുടെ കാര്യത്തില്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കണമെന്നാവശ്യപ്പട്ട് മദ്യവിരുദ്ധപ്രവര്‍ത്തകര്‍ മലപ്പുറത്ത് മുസ്ലീം ലീഗിന്റെ പിന്തുണയോടെ 1000 ദിവസം നീണ്ടു നിന്ന സമരം നടത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പഞ്ചായത്തുകള്‍ക്ക് അധികാരം നല്‍കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി സമരവേദിയില്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണുണ്ടായതെന്നാണ് ലീഗുകാര്‍ വിമര്‍ശിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ നിലപാട് മാറ്റി. കരടുപ്രകടന പത്രികയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിരുന്നു. യഥാര്‍ത്ഥ പത്രികയില്‍ ഇക്കാര്യം പരിശോധിക്കുമെന്ന തരത്തില്‍ നിലപാട് മാറ്റുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുള്‍പ്പെടെ പലരും മദ്യനയത്തിനെതിരെ രംഗത്തു വന്നതിനു പിന്നാലെയാണ് മുസ്ലീം ലീഗില്‍ നിന്നും അതൃപ്തി ഉയരുന്നത്. ഇതോടെ മദ്യനയത്തില്‍ മാറ്റം വരുത്താനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

English summary
Muslim League General Secretary KPA Majeed told league is not fully satisfied on the liquor policy of UDF Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X