കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

17കാരിയെ പീഡിപ്പിച്ച കേസ്; ഐജി അന്വേഷിക്കണം

  • By Lakshmi
Google Oneindia Malayalam News

കൊച്ചി: കൊല്ലത്തുനിന്നു കാമുകനൊപ്പം ഒളിച്ചോടിപ്പോയ പതിനേഴുകാരിയെ പലര്‍ക്കായി കാഴ്ചവച്ചുവെന്ന പരാതിയെക്കുറിച്ച് എറണാകുളം റേഞ്ച് ഐജി അന്വേഷിക്കണമെന്നു ഹൈക്കോടതി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പൊലീസ് ഈ വിഷയം ഗൗരവപൂര്‍വം പരിഗണിക്കണമെന്നു ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍, ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

അമ്മ വിദേശത്തായതിനാല്‍ അച്ഛന്റെ സംരക്ഷണയില്‍ കഴിയവെയാണ് പെണ്‍കുട്ടി കാമുകനായ നൗഷാദിനൊപ്പം പോയത്. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടതിനാല്‍ പൊലീസ് പിടികൂടി. തുടര്‍ന്ന് പെണ്‍കുട്ടിയെ വിട്ടുകിട്ടാന്‍ നൗഷാദ് ഹേബിയസ് ഹര്‍ജി നല്‍കുകയായിരുന്നു.

കോടതിയിലെത്തിയ പെണ്‍കുട്ടി നൗഷാദിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നറിയിച്ചു. നൌഷാദ് രണ്ടു കുട്ടികളുടെ പിതാവാണെന്നും അയാള്‍ തന്നെ സുമി, ഗീത എന്നിവരെ ഏല്‍പ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ഗുരുവായൂര്‍, കാലടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ പലര്‍ പീഡിപ്പിച്ചെന്നും ഭക്ഷണം തന്നതല്ലാതെ പണമൊന്നും തന്നിട്ടില്ലെന്നും അറിയിച്ചു.

English summary
Kerala Hight Court oredered an IG level probe over the Kollam rape case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X